സി.എ.ഐ.കെയുടെ ഉദ്ഘാടനവേദിയിൽ നടത്തിയ പ്രഖ്യാപന ചടങ്ങിൽ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം സന്ദീപ് കുമാർ ഐ.എ.എസ്, ഡോ. സജി ഗോപിനാഥ്, സാംബശിവ റാവു ഐ.എ.എസ്, എം.എ. മെഹബൂബ്, സി.എച്ച്. അബ്ദുൽ റഹീം, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, കേണൽ നിസാർ അഹമ്മദ് സീതി, എസ്. ആന്‍റണി, ഡോ. അഷറഫ് എസ്, ശിവ് ശങ്കർ, അനൂപ് അംബിക തുടങ്ങിയവർ

സി.എ​.ഐ.കെ ആദ്യ സാറ്റലൈറ്റ് സെന്‍ററായി ഡോ. മൂപ്പൻസ് എ.ഐ സെന്‍റർ ബൈ സാഫി

ദുബൈ: ഡോ. മൂപ്പൻസ് എ.ഐ ആൻഡ്​ റോബോട്ടിക്സ് സെന്‍റർ ബൈ സാഫിയെ ഇന്ത്യാ ഗവൺമെന്‍റിന്‍റെയും കേരള സർക്കാരിന്‍റെയും സംയുക്ത സംരംഭമായ ‘ഇന്ത്യ എ.ഐ-മീറ്റി സെന്‍റർ ഓഫ് എ.ഐ കേരളത്തിന്‍റെ' (സി.എ​.ഐ.കെ) ആദ്യ സാറ്റലൈറ്റ് സെന്‍ററായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സി.എ.ഐ.കെയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. വടക്കൻ കേരളത്തിൽ അത്യാധുനിക എ.ഐ സാങ്കേതിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ നീക്കം സഹായകമാകും.

ചടങ്ങിൽ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഔദ്യോഗിക ലെറ്റർ ഓഫ് ഇന്‍റന്‍റ്​ സാഫി ഭാരവാഹികൾക്ക് കൈമാറിയത്. സാഫി ചെയർമാൻ സി.എച്ച്. അബ്ദുൽറഹീം, ജനറൽ സെക്രട്ടറി എം.എ. മെഹബൂബ്, ഗ്രൂപ്പ് സി.ഇ.ഒ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, കേണൽ നിസാർ അഹമ്മദ് സീതി എന്നിവർ ചേർന്ന് മന്ത്രിയിൽനിന്ന് രേഖ ഏറ്റുവാങ്ങി. ഐ.ടി സ്പെഷൽ സെക്രട്ടറി സാംബശിവ റാവു ഐ.എ.എസ്, ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സജി ഗോപിനാഥ്, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ സാഫിയിൽ പ്രവർത്തിക്കുന്ന പുതിയ സെന്‍ററിലൂടെ എ.ഐ പരിശീലനങ്ങൾ, ഹാക്കത്തോണുകൾ, സംരംഭകർക്കും നൂതനാശയക്കാർക്കുമുള്ള മെന്‍റർഷിപ്പ് എന്നിവ ലഭ്യമാക്കും. കൂടാതെ, പി.എച്ച്.ഡി വിദ്യാർഥികൾക്കും ഗവേഷകർക്കുമായി അഡ്വാൻസ്ഡ് ഗവേഷണ പരിപാടികളും ഈ പങ്കാളിത്തത്തിന് കീഴിൽ സി.എ.ഐ.കെയും സാഫിയും സംയുക്തമായി സംഘടിപ്പിക്കും.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ 15 കോടി രൂപ നിക്ഷേപത്തോടെ ഡോ. മൂപ്പൻസ് ഫാമിലി ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്നതാണ് പുതിയ എ.ഐ ആൻഡ്​ റോബോട്ടിക്സ് സെന്‍റർ. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കേരള സർക്കാരും ഡിജിറ്റൽ യൂനിവേഴ്സിറ്റിയും ചേർന്ന് സ്ഥാപിച്ച സി.എ.ഐ.കെ, ഗവേഷണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയിലൂടെ ആധികാരികമായ എ.ഐ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Dr. Moopen's AI Center by SAFI Named CAIK's First Satellite Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.