അബൂദബി ശൈഖ്​ സായിദ്​ ഫെസ്റ്റിവലിൽ നടന്ന റെക്കോഡ്​ പ്രകടനം

ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ നാ​ലു റെ​ക്കോ​ഡു​ക​ൾ

അ​ബൂ​ദ​ബി: അ​ൽ വ​ത്ബ​യി​ൽ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ പു​തു​വ​ർ​ഷ രാ​വി​ൽ പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ പേ​രെ സാ​ക്ഷി​യാ​ക്കി ന​ട​ത്തി​യ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​വും ഡ്രോ​ൺ ഷോ​യും ത​ക​ർ​ത്ത​ത് നാ​ലു ലോ​ക റെ​ക്കോ​ഡു​ക​ൾ. ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന ലോ​ക റെ​ക്കോ​ഡ് ശ്ര​മ​ത്തി​ന് സാ​ക്ഷി​യാ​വാ​നും വി​ല​യി​രു​ത്താ​നും ​ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് അ​ധി​കൃ​ത​രും അ​ബൂ​ദ​ബി​യി​ലെ​ത്തി​യി​രു​ന്നു.

മുക്കാൽ മണിക്കൂറിൽ അധികം സമയത്തേക്ക് ഇടതടവില്ലാതെ ആകാശ വിസ്മയം തീർക്കാൻ ഉപയോഗിച്ച കരിമരുന്നിന്‍റെ അളവ്, ആകാശത്ത്‌ വ്യത്യസ്തവും വേറിട്ടതുമായ ദൃശ്യങ്ങളുടെ വിന്യാസം, സമയ ദൈർഘ്യം എന്നിങ്ങനെ മൂന്ന് ലോക റെക്കോർഡുകൾക്ക് നഗരി സാക്ഷിയായി. ഡ്രോൺ ഉപയോഗിച്ച് ആകാശത്ത്‌ ലോകത്തെ ഏറ്റവും വലിയ ക്യുആർ കോഡ് സൃഷ്ട്ടിച്ചു എന്നതിനാണ് നാലാമത്തെ ലോക റെക്കോർഡ്. 30 സെക്കന്‍റിനുള്ളിലെ വിവിധ വിസ്മയ നേട്ടങ്ങളും റെക്കോഡ്​ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വി​വി​ധ നി​റ​ത്തി​ൽ നി​ര​വ​ധി രൂ​പ​ങ്ങ​ൾ ആ​കാ​ശ​ത്ത് തീ​ർ​ത്താ​ണ് 3000ത്തി​ലേ​റെ ഡ്രോ​ണു​ക​ൾ കാ​ണി​ക​ളെ അ​മ്പ​രി​പ്പി​ക്കു​ക​യും ആ​ന​ന്ദി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ക​രി​മ​രു​ന്ന് പ്ര​ക​ട​നം മൂ​ന്ന് റെ​ക്കോ​ഡു​ക​ളും ഡ്രോ​ൺ ഷോ ​ഒ​രു റെ​ക്കോ​ഡു​മാ​ണ്​ തി​രു​ത്തി​യ​ത​തെ​ന്ന് ​ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് വി​ധി​ക​ർ​ത്താ​വാ​യ അ​ൽ വ​ലീ​ദ് ഉ​സ്മാ​ൻ പ​റ​ഞ്ഞു.

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന് സാ​ക്ഷി​യാ​വാ​ൻ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ എ​ത്തി​യ​തി​ൽ ത​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലോ​ക റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തി​ന് ഫെ​സ്റ്റി​വ​ൽ സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​മി​റേ​റ്റ്സ് ഫൗ​ണ്ടെ​യ്ൻ, ലേ​സ​ർ ഷോ ​എ​ന്നി​വ​യും പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന് നി​റം​കൂ​ട്ടി. സം​​ഗീ​ത​പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക ത​നി​മ​യാ​ർ​ന്ന നൃ​ത്ത​ങ്ങ​ളു​മൊ​ക്കെ എ​മി​റേ​റ്റി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി. 

Tags:    
News Summary - New year celebration; Sheikh Zayed Festival breaks four World Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.