റാസല്‍ഖൈമ: ജലം, വൈദ്യുതി, ഇന്ധനം എന്നിവയുടെ ഉപഭോഗം കുറക്കാൻ ലക്ഷ്യമിട്ട് സുസ്ഥിര സംരംഭങ്ങൾ പ്രഖ്യാപിച്ച് റാസൽഖൈമ. വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി (ഇത്തിഹാദ് വി) സി.ഇ.ഒ എന്‍ജിനീയര്‍ യൂസഫ് അഹമ്മദ് അല്‍ അലിയാണ് പുതിയ സുസ്ഥിര നിക്ഷേപ സംരംഭങ്ങൾ പ്രഖ്യാപിച്ചത്. വടക്കൻ എമിറേറ്റുകളിൽ ജലവിതരണ ശൃംഖലയുടെ പുനരുദ്ധാരണത്തിന് 46.5 കോടി ദിർഹമും റാസൽഖൈമയിൽ ജലവിതരണ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിന് 21.4 കോടി ദിർഹമും ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ പദ്ധതിയിൽ ഉൾപ്പെടും.
കൂടാതെ എമിറേറ്റിൽ സ്മാർട്ട് മീറ്റർ പദ്ധതിക്കായി ഇതിനകം 18 കോടി ദിർഹമിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റാസൽഖൈമയിൽ ഏകദേശം 120 ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായി.യു.എ.ഇ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം, റാക് മുനിസിപ്പാലിറ്റി, റാക് പബ്ലിക് സർവിസസ് ഡിപാർട്ട്മെന്റ് എന്നിവയുമായി സഹകരിച്ചാണ് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി പുതിയ സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുക. 2030ഓടെ വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനവും ജല, ഇന്ധന ഉപയോഗം 20 ശതമാനവും കുറക്കുകയാണ് ലക്ഷ്യം.
സ്മാര്ട്ട്ബാള്, അക്കൗസ്റ്റിക് പോലുള്ള നൂതനവും കൂടുതൽ കാര്യക്ഷമവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 42 കിലോമീറ്റർ നീളത്തിൽ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ഇത്തിഹാദ് വി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ജല, വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് 213,000ലേറെ സ്മാര്‍ട്ട് മീറ്ററുകളും റാസല്‍ഖൈമയില്‍ സ്ഥാപിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ ഭരണ നടപടികളെ പിന്തുണക്കുന്നതാണ് പുതിയ സംരംഭങ്ങള്‍. പാരിസ്ഥിതിക അന്തരീക്ഷം ആരോഗ്യകരമാക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതും സമൂഹിക ക്ഷേമം വര്‍ധിപ്പിക്കുന്നതുമാണ് പുതിയ സംരംഭങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.