അബൂദബി: ഇൗ അധ്യയന വർഷം ദുബൈ, അബൂദബി എമിറേറ്റുകളിലായി കുറഞ്ഞത് 19 പുതിയ സ്കൂളുകൾ തുറക്കുന്നു. ദുബൈയിൽ 12ഉം അബൂദബിയിൽ ഏഴും സ്കൂളുകളാണ് തുറക്കുക. ദുബൈയിൽ ഏപ്രിലിൽ ഒരു ഇന്ത്യൻ സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു. പുതിയ സ്കൂളുകളുടെ വരവോടെ ആയിരക്കണക്കിന് സീറ്റുകളാണ് സൃഷ്ടിക്കപ്പെടുക.
ദുബൈയിൽ അൽ മവാകിബ് സ്കൂൾ അൽ ഖവാനീജ് (യു.എസ്), ബ്രൈറ്റ് റൈഡേഴ്സ് (സി.ബി.എസ്.ഇ), ബ്രൈറ്റൺ കോളജ് ദുബൈ (യു.കെ), ദുബൈ ഇൻറർനാഷനൽ അക്കാദമി അൽ ബർഷ (െഎ.ബി), ഡ്വയ്റ്റ് സ്കൂൾ ദുബൈ (െഎ.ബി), ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ മിസ്ഹർ (യു.കെ), ഇഗ്നൈറ്റ് സ്കൂൾ (യു.എസ്), റിവേഴ്സ്റ്റൺ സ്കൂൾ ദുബൈ (യു.കെ) സൗത്ത് വ്യൂ സ്കൂൾ (യു.കെ), ദ അക്വില സ്കൂൾ (യു.കെ വിത്ത് ബിടെക്, െഎ.ബി), ദ ആർബർ സ്കൂൾ (യു.കെ) എന്നിവയാണ് പുതിയ വിദ്യാലയങ്ങൾ.
ഇവയിലെല്ലാമായി 25,517 സീറ്റുകൾ സഷ്ടിക്കപ്പെടുമെന്നും 7.7 ശതമാനം സീറ്റ് വർധനയാണ് ഇതുണ്ടാക്കുന്നതെന്നും വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം 194 സ്വകാര്യ സ്കൂളുകളിലായി 281,432 വിദ്യാർഥികളാണ് ദുബൈയിൽ പഠിച്ചിരുന്നത്. ഇതിൽ 11 സ്കൂളുകൾ പുതിയതായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 2.9 ശതമാനം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയിരുന്നത്.അബൂദബിയിൽ ആരംഭിക്കുന്ന ഏഴ് സ്കൂളുകളിൽ സ്വകാര്യ, പൊതു വിദ്യാലയങ്ങൾ ഉൾപ്പെടും. 9000 വിദ്യാർഥികൾക്ക് ഇവയിൽ സീറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.