ദുബൈ: ദുബൈയിലേക്കെത്തുന്ന സന്ദർശക വിസക്കാർക്ക് പുതിയ നിബന്ധനകൾ. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് നിർദേശം ലഭിച്ചു. പുതിയതായി അപേക്ഷിക്കുന്നവർക്ക് നിബന്ധനകൾ ബാധകമായിരിക്കും ഇത് സംബന്ധിച്ച് സിസ്റ്റത്തിലും അപ്ഡേഷൻ വന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സാധാരണ ഗതിയിൽ റിേട്ടൺ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക വിസയിൽ ദുബൈയിലേക്ക് വരാൻ കഴിയും.
എന്നാൽ, പുതിയ നിബന്ധന വന്നതോടെ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും. നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവകൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്മിറ്റ് ചെയ്യണം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദർശനം എന്നിവയിൽ പെങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബൈയിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകൾ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്്. ആഗസ്റ്റ് രണ്ടാം വാരത്തോടെ ആയിരക്കണക്കിന് പ്രവാസികളാണ് ദുബൈയിലേക്ക് മടങ്ങിയത്.
ഗാരൻററുടെ ആറു മാസത്തെ ബാങ്ക്
അക്കൗണ്ട് വിവരങ്ങൾ
നിശ്ചിത തീയതിയിൽ മടങ്ങുമെന്ന
സത്യവാങ്ങ്മൂലം
റിേട്ടൺ വിമാന ടിക്കറ്റ്
ഹോട്ടൽ റിസർവേഷൻ/ താമസ
സ്ഥലം വിവരം
സന്ദർശിക്കാനുദ്ദേശിക്കുന്ന കുടുംബാംഗത്തിെൻറയോ
സുഹൃത്തിെൻറയോ വിലാസം
ഗാരൻററുടെ എമിറേറ്റ്സ് െഎ.ഡിയുടെ കോപ്പി
തിരിച്ചുവരുമെന്ന സത്യവാങ്മൂലം
ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
റിേട്ടൺ വിമാന ടിക്കറ്റ്
ഹോട്ടൽ റിസർവേഷൻ\ താമസസ്ഥലം
തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
ഹോട്ടൽ റിസർേവഷൻ\ താമസ സ്ഥലം
റിേട്ടൺ വിമാന ടിക്കറ്റ്
ക്ഷണക്കത്തിെൻറ പകർപ്പ്
ആറു മാസത്തെ ബാങ്കിടപാടുകളുടെ വിവരങ്ങൾ
ക്ഷണക്കത്തിെൻറ പകർപ്പ്
റിേട്ടൺ വിമാന ടിക്കറ്റ്
തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
ഹോട്ടൽ റിസർവേഷൻ\ താമസ സ്ഥലം
ആറു മാസത്തെ ബാങ്ക് വിശദാംശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.