പുതിയനോട്ടുകള്‍ സ്വന്തമാക്കി പ്രവാസി മലയാളി

ദുബൈ: റിസർവ്​ ബാങ്ക് പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറക്കിയ 200​​െൻറയും 50 രൂപയുടെയും നോട്ട്​ ഇപ്രവാസലോകത്ത്‌ ആദ്യമായി സ്വന്തമാക്കി കോഴിക്കോട്ടുകാരൻ. ദുബൈയില്‍ ജോലി ചെയ്യുന്ന എം.കെ ലത്തീഫാണ് റിസർവ്​ ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ സ്വന്തമാക്കിയത്.2017ല്‍ ഇറങ്ങിയ പുതിയ 500 രൂപയുടെയും 2016ല്‍ ഇറങ്ങിയ 2,000രൂപയുടെയും 2015ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസം തന്നെ സ്വന്തമാക്കി വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിയാണ് ലത്തീഫ്. ഇൗ മാസം 25ന്​ ഔപചാരികമായി പുറത്തിറക്കിയ നോട്ടലനഎ 66 മില്ലി മീറ്റര്‍ വീതിയും 135 മില്ലിമീറ്റര്‍ നീളവുമാണ് പുതിയ50 രൂപയുടെ വലിപ്പം. മഹാത്മാഗാന്ധി സീരിയലിലുള്ള നോട്ടി​​െൻറ മറുവശം കര്‍ണാടകയിലെ ഹംബി കള്‍ച്ചറല്‍ ഹെറിറ്റേജിന്‍റെ ചിത്രമാണ്‌ ഉള്ളത്. ഇതില്‍ ദേവഗിരി ലിപിയിലും അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വച്ച് ഭാരതി ലോഗോയുള്ള  നോട്ട്  മെട്രോ നഗരങ്ങളില്‍ എത്തിയ ശേഷം മാത്രമേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുകയുള്ളൂ. പുതിയ 200 രൂപ നോട്ടുകള്‍ ഈ ആഴ്ച്ച തന്നെ എല്ലാ ബാങ്കുകളിലും എത്തിത്തുടങ്ങും.
 2015ല്‍ ഇറങ്ങിയ ഒരു രൂപ നോട്ട് ആദ്യം സ്വന്തമാക്കിയ മലയാളികൂടിയാണ് ലത്തീഫ്.
വിശിഷ്​ട ദിവസങ്ങളില്‍ സർക്കാർ ഇറക്കുന്ന 1000 രൂപയുടെയും 500രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ദുബൈ സർക്കാർ പുറത്തിറക്കിയ 100 ദിർഹം നാണയവും ലത്തീഫ് ശേഖരിച്ചിട്ടുണ്ട്.
പ്രശസ്തരുടെ ജനന തിയ്യതി ഇന്ത്യന്‍ രൂപയിലെ സീരിയല്‍ നമ്പരുമായി ബന്ധിപ്പിച്ച് നോട്ടുകള്‍ ശേഖരിക്കുന്ന ലത്തീഫ് ഇതിനോടകം പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.  ദുബൈ ദേര നൈഫില്‍ ബിസിനസ് ചെയ്യുന്ന ലത്തീഫ് കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ ഉണ്ട്.
Tags:    
News Summary - new currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.