ഡോ. ഫരീദ അൽ ഹൊസാനി 

പുതിയ കോവിഡ് കേസുകൾ അധികവും വാക്‌സിൻ സ്വീകരിക്കാത്തവരിൽ –ഡോ. ഫരീദ

രാജ്യത്തി​െൻറ പല പ്രദേശങ്ങളിലും വളരെ എളുപ്പത്തിലും വേഗത്തിലും വാക്‌സിൻ ലഭ്യമായിട്ടും ചിലർ മുഖംതിരിച്ചു നിൽക്കുകയാണ്

അബൂദബി: പുതിയ കോവിഡ് കേസുകളിൽ അധികവും വാക്‌സിനേഷൻ നടത്താത്തവരിലാണെന്ന് യു.എ.ഇ ആരോഗ്യ മേഖല വക്താവും അബൂദബി പൊതുജനാരോഗ്യ കേന്ദ്രം സാംക്രമിക രോഗ വകുപ്പ് ഡയറക്ടറുമായ ഡോ. ഫരീദ അൽ ഹൊസാനി. കോവിഡ് രോഗബാധിതരായി തീവ്രപരിചരണ ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും വാക്‌സിനേഷൻ എടുത്തിട്ടില്ലെന്നു കണ്ടെത്തിയതായും അവർ പറഞ്ഞു.രാജ്യത്തി​െൻറ പല പ്രദേശങ്ങളിലും വളരെ എളുപ്പത്തിലും വേഗത്തിലും വാക്‌സിൻ ലഭ്യമായിട്ടും ചിലർ മുഖംതിരിച്ചു നിൽക്കുകയാണ്​. വ്യക്തികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന മാർഗമാണ് വാക്‌സിനേഷൻ.

അമ്പത് വയസ്സിന് മുകളിൽ പ്രായമായവർക്ക് വാക്‌സിനേഷൻ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം വാക്‌സിൻ സ്വീകരിക്കാൻ സമൂഹത്തിലെ മറ്റ് പ്രായത്തിലുള്ളവരെയും ഉപദേശിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരെ സംരക്ഷിക്കുന്നതിന് പ്രതിരോധം ഏർപ്പെടുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. വാക്‌സിൻ എടുക്കുന്നത് നീട്ടിവെക്കുന്നത് സാമൂഹിക സുരക്ഷയെ ബാധിക്കുന്നു. പ്രായമായ ചിലർ വാക്‌സിൻ സ്വീകരിക്കാൻ തയാറാകാത്തത്​ സങ്കടകരമാണ്​. വാക്‌സിനോടുള്ള ഭയവും മടിയുമാണ് വിമുഖതക്കു കാരണം. സ്വയ സുരക്ഷക്കായി വിദേശയാത്രക്ക് മുമ്പ് വാക്‌സിൻ സ്വീകരിക്കേണ്ടത്​ പ്രാധാനമാണ്. വേനലവധിക്കും മറ്റും സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന താമസക്കാർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിക്കുന്നത്​ നല്ലതാണ്​. പോകുന്ന രാജ്യത്തെ കോവിഡി​െൻറ സ്​ഥിതി പഠിക്കണം. നിലവിലെ സാഹചര്യത്തിൽ ചില രാജ്യങ്ങളിലേക്ക് അവധിക്കു പോകുന്നത് ബുദ്ധിമുട്ടാവാമെന്നും ലോക്ഡൗൺ നേരിടുകയും മടങ്ങിവരാൻ കഴിയാതിരിക്കുകയും ചെയ്യാമെന്നും ഡോ. ഫരീദ അൽ ഹൊസാനി ചൂണ്ടിക്കാട്ടി.

Tags:    
News Summary - New Covid cases are more common in those who have not been vaccinated - Dr. Fareeda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.