അൽ ഖയം ഗ്രൂപ്പിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റ അബ്രഹാം പുത്തൂരിനെ (വലത്ത്) ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫ് ഹാജി അഭിനന്ദിക്കുന്നു
ദുബൈ: ജി.സി.സിയിലെ അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമുള്ള പ്രമുഖ ബേക്കറി ഗ്രൂപ്പായ അൽ ഖയം ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ആയി അബ്രഹാം പുത്തൂർ ചുമതലയേറ്റു. ഇൻഡസ്ട്രിയൽ ബേക്കറി, റീട്ടെയിൽ, ഫുഡ് ബിസിനസ് മേഖലകളിൽ നാല് പതിറ്റാണ്ടോളം നീളുന്ന പ്രവൃത്തിപരിചയവും മികച്ച നേതൃത്വ മികവും കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. ബേക്കറി മേഖലയിൽ 1986 മുതൽ വിശാലമായ അനുഭവസമ്പത്തുള്ള അബ്രഹാം പുത്തൂരിന്റെ വൈദഗ്ധ്യവും ബിസിനസ് പാടവവും അൽ ഖയം ഗ്രൂപ്പിന് മുന്നോട്ടുള്ള പ്രയാണത്തിനും പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനും കരുത്തേകുമെന്ന് മാനേജ്മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
ചുമതലയേറ്റ ചടങ്ങിൽ അൽ ഖയം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫ് ഹാജി, ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഹരിഹരൻ, അബൂദബി ജനറൽ മാനേജർ മുഹമ്മദ് ഹാരിസ്, ബെയ്ക് വേൾഡ് ജനറൽ മാനേജർ പില്ലമ്പു അയ്യൂബ്, ഡെപ്യൂട്ടി ജനറൽ മാനേജർ സി.കെ. ഹരി, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.കെ. സന്തോഷ് എന്നിവരും മറ്റ് സീനിയർ മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. അൽ ഖയം ഗ്രൂപ്പിന്റെ പ്രവർത്തന മികവ് ശക്തിപ്പെടുത്തുന്നതിന് അബ്രഹാം പുത്തൂരിന്‍റെ നേതൃപാടവം സഹായകമാകും. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള അൽ ഖയമിന്‍റെ പ്രതിബദ്ധതക്ക് അത് ഏറെ പിന്തുണയേകും. യു.എ.ഇ.യിലും ജി.സി.സി മേഖലയിലുമായി ഗ്രൂപ്പിന്റെ വളർച്ചക്ക് ദിശാബോധവും ഊർജവും പകരുന്നതിനും അദ്ദേഹത്തിന്‍റെ നേതൃത്വം നിർണായക പങ്കുവഹിക്കുകയും മാർഗനിർദേശങ്ങൾ പകർന്നുനൽകുകയും ചെയ്യുമെന്നും അൽ ഖയം മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.