ദുബൈ: അസാധ്യമെന്ന് തോന്നുന്ന വേറിട്ട പദ്ധതികൾ നടപ്പാക്കുന്നവർക്ക് ദുബൈ സർക്കാർ ‘ദുബൈ ഇറ്റ്’ എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തുന്നു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കുന്ന സർക്കാർ പദ്ധതികൾ, വൻ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന സാങ്കേതികവിദ്യാ പ്രൊജക്ടുകൾ, റിയൽ എസ്റ്റേറ്റ് പദ്ധതികൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്കാണ് അവാർഡ്. സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സംരംഭകർ എന്നിവർക്ക് വ്യക്തിഗത പുരസ്കാരങ്ങളും നൽകും.
മാറ്റങ്ങൾ കൊണ്ടുവരുന്ന സർക്കാർ വകുപ്പുകളും, സ്വകാര്യ സ്ഥാപനങ്ങളും ദുബൈ ഇറ്റ് അവാർഡിൽ ആദരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.