രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മാർക്കോ റൂബിയോ

ദുബൈ: യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച യു.എ.ഇ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് പര്യനത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് റൂബിയോ അബൂദബിയിൽ എത്തിയത്.

ഗൾഫ് മേഖലയിൽ ശാശ്വത സമാധാനത്തിനുള്ള നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ആവശ്യപ്പെട്ടതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള ചർച്ചകളിൽ ഗൾഫിലെ യു.എസ്. സഖ്യകക്ഷികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് റൂബിയോ ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ടുകൾ.

യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല, സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ് നൂൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Tags:    
News Summary - Marco Rubio meets with national leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.