വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പുതിയ അംബാസഡർമാർ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം
അബൂദബി: യു.എ.ഇയിലേക്ക് നിയമിതരായ നിരവധി പുതിയ അംബാസഡർമാരുടെ നിയമനപത്രങ്ങൾ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അബൂദബിയിലെ ഖസ്ർ അൽ വതനിൽ നടന്ന ചടങ്ങിൽ ശ്രീലങ്ക, ബലറൂസ്, ഇക്വഡോർ, സ്ലൊവാക് റിപ്പബ്ലിക്, കസാഖ്സ്താൻ, ഹോണ്ടുറസ് എന്നീ രാജ്യങ്ങളിലെ അംബാസഡർമാരാണ് നിയമന പത്രങ്ങൾ കൈമാറിയത്.ചടങ്ങിൽ പുതുതായി ബ്രസീലിലെ യു.എ.ഇ അംബാസഡറായി ചുമതലയേൽക്കുന്ന ശരീഫ് ഈസ മുഹമ്മദ് അൽ സുവൈദി പ്രസിഡന്റിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. യു.എ.ഇ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.