നെല്ലറ മാച്ച്പോയന്റ്-2023’ മത്സരങ്ങളിൽ ജേതാക്കളായ ടീമിന് മാനേജിങ് ഡയറക്ടർ ശംസുദ്ദീൻ കരിമ്പനക്കലും ഡയറക്ടർ അബ്ദുല്ല പടുത്തുകുളങ്ങരയും ട്രോഫി കൈമാറുന്നു
അജ്മാൻ: നെല്ലറ സ്റ്റാഫ് അംഗങ്ങൾക്കായി വാർഷിക കായികമത്സരം ‘മാച്ച്പോയന്റ്-2023’ സംഘടിപ്പിച്ചു. മത്സരങ്ങൾ മോട്ടിവേഷൻ സ്പീക്കർ ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. എണ്ണൂറോളം ജീവനക്കാർ എട്ടു ടീമുകളായി തിരിഞ്ഞാണ് ഫുട്ബാൾ അടക്കമുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. ആവേശകരമായ മത്സരങ്ങളിൽ പോയന്റ് നിലയിൽ മുന്നിലെത്തി റാസ എഫ്.സി എവർറോളിങ് ട്രോഫി സ്വന്തമാക്കി. വിവിധ ഗെയിമുകളിലെ മത്സരവിജയികൾക്കുള്ള ഉപഹാരങ്ങൾ സമാപനചടങ്ങിൽ വിതരണംചെയ്തു. നെല്ലറ മാനേജിങ് ഡയറക്ടർ ശംസുദ്ദീൻ കരിമ്പനക്കൽ, ഡയറക്ടർ അബ്ദുല്ല പടുത്തുകുളങ്ങര, സെയിൽസ് മാനേജർ അനീസ് അബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.