നീറ്റ് പരീക്ഷ; വെർച്വല്‍ സംവിധാനം വേണം –ആര്‍.എസ്.സി

ദുബൈ: നീറ്റ് പരീക്ഷക്ക്​ കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്​റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്​തു. എന്നാൽ, ഇത്തരം പരീക്ഷകള്‍ക്ക് വെർച്വല്‍ സംവിധാനം കൊണ്ടുവരണമെന്നും ആര്‍.എസ്.സി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ആര്‍.എസ്.സി കത്തയച്ചിരുന്നു.

കോവിഡ് രണ്ടാം തരംഗം വ്യാപകമാകുകയും വിമാന സര്‍വിസിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്​ത സാഹചര്യത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. അതോടൊപ്പം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും ആര്‍.എസ്.സി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷകള്‍ നഷ്​ടപ്പെടാതിരിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കേണ്ടതുണ്ട്.

കുറ്റമറ്റ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാതൃക ഉണ്ടായിരിക്കെ അവ എളുപ്പവുമാണ്. പഠനവും പരീക്ഷകളും ഡിജിറ്റല്‍വത്കരിക്കപ്പെട്ട ഇക്കാലത്ത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കകള്‍ കൂടി അകറ്റാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന് ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

Tags:    
News Summary - NEET exam; Virtual system required - RSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.