ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾചറൽ അസോസിയേഷൻ, ഫുജൈറ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരിയിൽ ഫുജൈറയിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി ടിറ്റോ തോമസ് ചെയർമാനും പ്രിൻസ് തെക്കുട്ടയിൽ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുധീർ തെക്കേക്കര, സ്പോർട്സ് കൺവീനർ പ്രിൻസ് തെക്കുട്ടയിൽ, കൈരളി ഫുജൈറ യൂനിറ്റ് പ്രസിഡന്റ് ടി.എ ഹഖ്, ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു. ഫുജൈറ യൂനിറ്റ് സെക്രട്ടറി ഹരിഹരൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി കൾചറൽ കൺവീനർ നമിതാ പ്രമോദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.