പ്രതിരോധ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതിനായി
അബൂദബിയിയെത്തിയ ചൈനീസ് നാവികകപ്പൽ
നാവിക കപ്പലുകള്‍ അബൂദബിയിൽ; പ്രതിരോധ എക്സിബിഷൻ നാളെ മുതൽ
അബൂദബി: തിങ്കളാഴ്ച ആരംഭിക്കുന്ന പ്രതിരോധ എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നാവികകപ്പലുകള്‍ അബൂദബിയിലേക്കെത്തും.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ ഫെബ്രുവരി 24വരെ നടക്കുന്ന ഇന്റര്‍നാഷനല്‍ ഡിഫന്‍സ് എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സിന്റെ (ഐഡെക്സ്) ഭാഗമായി നടക്കുന്ന നവ്ഡെക്സ്-2023ല്‍ പങ്കെടുക്കുന്നതിനാണ് നാവിക കപ്പലുകള്‍ എത്തുന്നത്.
അറുപതിലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ മേഖലയിലെയും സായുധസേനയിലെയും പ്രതിനിധികള്‍ ഇവിടെ ഒത്തുചേരും. യു.എ.ഇ, ഇന്ത്യ, പാകിസ്താന്, ബഹ്റൈൻ, യു.കെ, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് നാവികക്കപ്പലുകള്‍ അഡ്നെക് മറീനയിലേക്ക് മുസ്സഫ കനാലിലൂടെയാണ് കടക്കുന്നത്.
സമുദ്ര പ്രതിരോധ രംഗത്തെ നവീന സാങ്കേതികവിദ്യകള്‍ എക്സിബിഷന് വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നവ്ഡെക്സ്-2023 ചെയര്മാന് കമാന്‍ഡര്‍ റാഷിദ് അൽ മുഹൈസ് നി പറഞ്ഞു. ഐഡെക്സ് ചരിത്രത്തില ഏറ്റവും വലിയ സാമ്പത്തിക ഇടപാടായിരുന്നു ഇത്. ഇത്തവണയും വലിയ പ്രതീക്ഷയാണ് ഐഡെക്സ് വേദി സംബന്ധമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.