Posted On
date_range Updated On
date_range ദേശീയ ദിനാഘോഷങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും
അബൂദബി: താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഡിസംബര്‍ രണ്ടിന് നടക്കുന്ന 53ാമത് യു.എ.ഇ ദേശീയ ദിനാഘോഷങ്ങളില്‍ നേരിട്ടും തത്സമയ സംപ്രേഷണത്തിലൂടെയും പങ്കാളികളാവാനുള്ള അവസരം. തത്സമയ സംപ്രേഷണത്തിന് സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏഴ് എമിറേറ്റുകളിലെയും കേന്ദ്രങ്ങളുടെ പട്ടിക ദേശീയദിനാഘോഷങ്ങളുടെ സംഘാടക സമിതി പുറത്തുവിട്ടു.
ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളുടെ സമഗ്രമായ ഡിജിറ്റല്‍ ഗൈഡ് ഈദ് അല്‍ ഇത്തിഹാദ് വെബ്സൈറ്റില്‍ അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്.
തത്സമയ സംപ്രേഷണം നടക്കുന്ന പ്രദേശങ്ങള്‍ ചുവടെ:
- അബൂദബി: ഖലീഫ സിറ്റിയിലെ ഖലീഫ സ്ക്വയര്‍, ഇത്തിഹാദ് അറീന, ശൈഖ് സായിദ് ഫെസ്റ്റിവല്‍, അല്‍ ഷംഖ സിറ്റി, അല്‍ ഫലാഹ് സിറ്റി, മജാലിസ് അബൂദബി.
- അല്‍ ദഫ്റ റീജ്യന്: ദല്മയിലെ ഹറത് പാര്‍ക്സ്, ഇല് സിലയിലെ ശഭന പാര്‍ക്ക്, ഘായതിയിലെ സായിദ് അല്‍ഖൈര്‍ പാര്‍ക്ക്, ലിവിലെ വെഡ്ഡിങ് ഹാള്‍, അല്‍ മിര്‍ഫയിലെ അല്‍ മുഖൈരിയ പാര്‍ക്ക്, അല്‍ മുഖൈരിയ ബേ, വെസ്റ്റേണ്‍ റീജ്യനിലെ മജ്ലിസ്.
- അല്‍ ഐന്‍: ഖസര്‍ അല്‍ മുവൈജി, അല്‍ ഒയാസിസ്, അല്‍ ജാഹിലി ഫോര്‍ട്ട്, അല്‍ ഐന്‍ ഫോര്‍ട്ട്.
- ദുബൈ: ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ഔട്ട്ലെറ്റ് വില്ലേജ് മാള്‍, അല്‍ വര്ഫ(ഫെര്‍ജാന്‍ ദുബൈ), വാദി ഹബ്ബ്, ഗ്ലോബല്‍ വില്ലേജ്.
- ഷാര്‍ജ: ഷാര്‍ജ നാഷനല്‍ പാര്‍ക്ക്, അല്‍ ധൈദ് ഫോര്‍ട്ട്.
- അജ്മാന്: മര്‍സ അജ്മാന്, അല്‍ ജുര്‍ഫ് ഫാമിലി പാര്‍ക്ക്.
- ഉമ്മുൽ ഖുവൈന്‍: അല്‍ഖോര്‍ വാട്ടര്‍ ഫ്രണ്ട് റാസല്‍ഖൈമ: അല്‍ മനാര്‍ മാള്‍.
- ഫുജൈറ: അമ്പ്രല്ല ബീച്ച്, ഫുജൈറ കോര്‍ണിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.