Posted On
date_range Updated On
date_range അബോധാവസ്ഥയിലായ നരിക്കുനി സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു
ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് അഞ്ചു മാസത്തോളമായി ദുബൈ റാഷിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴ ിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി ശശീന്ദ്രനെ തുടർ ചികിത്സക്കായി നാട്ടിലേക്ക് മാറ്റി. നരിക്കുനി എൻ.ആർ.െഎ അസോസിയേഷൻ പ്രസിഡൻറ് ഹാരിസ് കുണ്ടുങ്ങര, ജനറൽ സെക്രട്ടറി സകരിയ പുൽപ്പറമ്പിൽ,സാമൂഹിക പ്രവർത്തകരായ ബഷീർ തിക്കോടി, സലാം പാപ്പിനിശ്ശേരി,നന്തി നാസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശശീന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയത്. വ്യാഴാഴ്ച ൈവകുന്നേരം എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയ ഇദ്ദേഹത്തിന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് തുടർ ചികിത്സ.
ശശീന്ദ്രെൻറ ബന്ധു നിശാന്തും ഹോസ്പിറ്റൽ നേഴ്‌സും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ശശീന്ദ്രെൻറ ബന്ധു നിശാന്തും ഹോസ്പിറ്റൽ നേഴ്‌സും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.