നടുവണ്ണൂർ പ്രവാസി കൂട്ടായ്മയായ ‘നടുവണ്ണൂരകം’ മൂന്നാം വാർഷികാഘോഷം
ദുബൈ: യു.എ.ഇയിലെ നടുവണ്ണൂർ പ്രവാസി കൂട്ടായ്മയായ 'നടുവണ്ണൂരകം' മൂന്നാം വാർഷികം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഗോൾഡ് എഫ്.എം റേഡിയോ പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അൽ ദാന അധ്യക്ഷത വഹിച്ചു. യു.എ.ഇ ഗോൾഡൻ വിസ ലഭിച്ച നാട്ടുകാരനായ ഹംസ കാവിലിനെ ആദരിച്ചു.
കെ.കെ. മൊയ്തീൻ കോയ, മുജീബ് റഹ്മാൻ മരുതിയാട്ട്, ദിലീപ് അളക, ആദം ഇടവന, ടി.വി. ജെറീഷ്, ഷമീം മണോളി, ഗോപേഷ്, അബ്ദുൽ ഗഫൂർ ആശാരിക്കൽ, ഷാജി ആർ.കെ, ടി. സിറാജ്, പി.കെ. ഹമീദ്, നൗഷാദ് മന്ദങ്കാവ്, ടി.കെ. ഷാജഹാൻ, ഷാജി കോറോത്ത്, കെ.കെ. റഫീഖ്, സി.പി. ഷമീർ എന്നിവർ സംസാരിച്ചു. ആർ.ജെ വൈശാഖ്, ഹംസ കാവിൽ, നിസാം കാലിക്കറ്റ്, സോണിയ നിസാം എന്നിവർക്ക് സ്നേഹോപഹാരം നൽകി. കാദർകുട്ടി നടുവണ്ണൂർ അവതാരകനായി. നബ്ലു റാഷിദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിജീഷ് വിനോയ് കാഞ്ഞിക്കാവ് സ്വാഗതവും ഷമീർ ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.