ദുബൈ: ജി.സി.സിയിലെ മുൻനിര ഹെൽത്ത് ആപ്ലിക്കേഷനായ ‘മൈ ആസ്റ്റർ’പ്രവർത്തനം വിപുലീകരിക്കുന്നു. തൽസമയ ജി.പി കൺസൾട്ടേഷനുകൾ മുതൽ ഹോം കെയർ സേവനംവരെ ലഭ്യമാക്കുന്ന ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ആസ്റ്റർ ശൃംഖലയിലെ 30ലധികം സ്പെഷാലിറ്റികളിലായി ഏഴ് ആശുപത്രികൾ, 72 ക്ലിനിക്കുകൾ, 680 ലധികം ഡോക്ടർമാർ എന്നിവയുടെ സേവനങ്ങളും ഉപയോഗപ്പെടുത്താം.
ആരോഗ്യ സംരക്ഷണത്തിനപ്പുറം, എ.ഐ ഉപയോഗപ്പെടുത്തിയുള്ള വ്യക്തിഗത ചർമസംരക്ഷണ ശിപാർശ, ശ്വസന വ്യായാമ മാർഗ നിർദേശം, ജീവിതശൈലി രോഗങ്ങളുടെ ട്രാക്കിങ് എന്നിവയിലൂടെ സൗന്ദര്യ പരിചരണവും സമഗ്ര ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നു. ദുബൈ, അബൂദബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നിവയുൾപ്പെടെ യു.എ.ഇയിലെ അഞ്ച് എമിറേറ്റുകളിലേക്ക് 90 മിനിറ്റിനുള്ളിൽ 24 മണിക്കൂറും എക്സ്പ്രസ് ഡെലിവറി ലഭ്യമാക്കും. കൺസൾട്ടേഷനുകൾ, രോഗനിർണയം, ലാബ് പരിശോധന, ഫിസിയോതെറപ്പി, ഇമ്യൂണിറ്റി ബൂസ്റ്റർ ഡ്രിപ്പുകൾ, ഡോക്ടർ, നഴ്സ് സന്ദർശനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹോം കെയർ സേവനവും ആപ്പിലൂടെ ബുക്ക് ചെയ്യാം.
ഉപയോക്താക്കൾക്ക് 10 മുതൽ 15 മിനിറ്റിനുള്ളിൽ ജനറൽ ഫിസിഷ്യനുമായി ബന്ധപ്പെടാനാവും. മൈ ആസ്റ്റർ ഹെൽത്ത് പ്രൊഫൈൽപോലുള്ള സവിശേഷതകളുമുണ്ട്. ഇത് രക്തസമ്മർദം, ഗ്ലൂക്കോസിന്റെ അളവ്, ശരീര അളവുകൾ, പ്രമേഹം, രക്തസമർദം, പുകവലി എന്നിവയുൾപ്പെടെ നിരീക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കും. ലാബ് ഓൺ ആപ് സേവനത്തിലൂടെ കുറിപ്പടി, ലാബ് റിപ്പോർട്ട്, റേഡിയോളജി ഫലങ്ങൾ എന്നിവ ആപ്പിൽ ഏകീകരിച്ചു. 2022ൽ പ്രവർത്തനമാരംഭിച്ചതുമുതൽ 50,000 വിഡിയോ കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 28 ലക്ഷത്തിലധികം ഡൗൺലോഡുകളും 50 ലക്ഷത്തിലധികം ഉപയോക്താക്കളുമുള്ള ഹെൽത്ത് ആപ്ലിക്കേഷനാണ് ‘മൈ ആസ്റ്റർ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.