മുസിരിസ് ഗാലയിൽ പുരസ്കാരം നൽകി ആദരിക്കുന്ന വി.കെ അബ്ദുൽ ഗഫൂർ, അഡ്വ. മുഹമ്മദ് ഫാസിൽ
ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുസിരിസ് ഗാല കുടുംബ സംഗമം ഞായറാഴ്ച ഉച്ചക്ക് ഒരു മണിമുതൽ ആറുവരെ അബുഹൈൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഈ വർഷത്തെ സ്നേഹതീരം അവാർഡ് ദാനം, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, ലേഖന മത്സര വിജയികൾക്ക് സമ്മാനദാനം, വിവിധ കലാപരിപാടികൾ എന്നിവയടങ്ങിയ പരിപാടി അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം നിർവഹിക്കും.
മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ, സാഹിത്യകാരി ഷീലപോൾ, ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ഭാരവാഹികളായ ബഷീർ വരവൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, സത്താർ മാമ്പ്ര, ജംഷിദ് പാടൂർ തുടങ്ങിയ ജില്ല വിവിധ മണ്ഡലം ഭാരവാഹികൾ, വനിതാ വിങ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
സ്നേഹതീരം അവാർഡ് വി.കെ അബ്ദുൽ ഗഫൂറിനും യുവ സംരംഭക അവാർഡ് അഡ്വ. മുഹമ്മദ് ഫാസിലിനും സമ്മാനിക്കും. സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രവർത്തിക്കുന്ന കെ.എസ് ഷാനവാസ്, ഫെബിന റഷീദ് എന്നിവരെ ആദരിക്കും. പരിപാടിയിൽ പ്രസിഡന്റ് അസ്കർ പുത്തൻചിറ അധ്യക്ഷത
വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.