ഷാർജ: മുവൈലയിലെ വാണിജ്യ മേഖലയിൽ റോഡ് വികസനം പൂർത്തീകരിച്ച് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). 2.5 കിലോമീറ്റർ റോഡ് രണ്ട് വരിയാക്കൽ, 330 പാർക്കിങ് ഇടങ്ങൾ സൃഷ്ടിക്കൽ, മൂന്നു കാൽനട ക്രോസിങ്ങുകളിൽ സിഗ്നൽ സ്ഥാപിക്കൽ, മൂന്നിടങ്ങളിൽ യു-ടേൺ സൗകര്യം ഒരുക്കൽ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
തിരക്ക് കുറക്കുക, റോഡ് ഉപഭോക്താക്കൾക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് റോഡ് വികസന പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ വിശദീകരിച്ചു. ആധുനികമായ റോഡ് ശൃംഖലകൾ സൃഷ്ടിക്കുകയെന്ന ഷാർജയുടെ കാഴ്ച്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.