ദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ യഥാർഥ കണക്കുകളും അവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തെ കുറിച്ചുള്ള വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്ന് ദുബൈ ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പല കുടുംബങ്ങളും ഈ ധനസഹായത്തെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ല.
അവർക്കുകൂടി ലഭ്യമാക്കാൻ കലക്ടർമാർ ചെയർമാനായി അതത് ജില്ലകളിൽ കമ്മിറ്റി രൂപവത്കരിച്ച് അർഹമായ ധനസഹായമെത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.