ഷാർജ: മെേട്രാ കുതിച്ച് പായുന്നതിന് വർഷങ്ങൾക്ക് മുമ്പ്, ചരക്കുമായി കപ്പലുകൾ റാഷിദ ് തുറമുഖത്ത് നങ്കുരമിടുന്നതിനും, ഷിന്ദഗ ഭൂഗർഭ പാത ജലാന്തർഭാഗത്ത് കൂടെ കടന്ന് പോ കുന്നതിനും, യു.എ.ഇ ജനിക്കുന്നതിനും മുമ്പ് ദുബൈ കടപ്പുറത്ത് കൂടെ ലോഹാന്തര ഗർഭേശ്രണ ി നിറയെ ഭാരം വഹിച്ച് കൂകി പാഞ്ഞിരുന്നു അഞ്ച് തീവണ്ടികൾ. ഡീസലായിരുന്നു ഇവയുടെ ഇന്ധനം. റാഷിദ് തുറമുഖത്തിെൻറ നിർമാണത്തിന് സാമഗ്രികൾ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാനായി ബ്രിട്ടനിൽ നിന്നാണ് ഇവയെ ഇവിടെ എത്തിച്ചത്. 81വരെ തുറമുഖത്തെ പാളത്തിൽ തന്നെ ഇവയിലൊന്ന് കിടന്നിരുന്നുവെങ്കിലും ഉപയോഗിക്കുവാൻ പറ്റാത്ത നിലയിൽ ആയിരുന്നു പാളവും വണ്ടിയും നവീകരിക്കുന്നത് കൊണ്ട് വലിയ കാര്യമില്ല എന്നത് കാരണം ഇവയെ കൊണ്ടുള്ള മറ്റുള്ള സാധ്യതകൾ തേടുകയായിരുന്നു അധികൃതർ. ദുബൈയുടെ ഹരിത മേഖലയായ അൽ ഖവാനിജിലെ മുശ്രിഫ് പാർക്കിൽ ഓടി തളർന്ന ക്ഷീണമൊന്നുമില്ലാതെ കിടക്കുന്നുണ്ട് ഈ തീവണ്ടി എൻജിനുകളിലൊന്നിപ്പോൾ. വെറുതെ ഒരു അലങ്കാരത്തിനായി കൊണ്ടിട്ടതല്ല ആ തീവണ്ടി എൻജിൻ. കുറേകാലം അത് പാർക്കിനുള്ളിലൂടെ ചൂളമടിച്ച് കറങ്ങി നടന്നിരുന്നു.
എന്നാൽ ഇപ്പോൾ പൂർണ വിശ്രമത്തിലാണ്. ദുബൈയിലൂടെ ആദ്യമായി ചൂളം വിളിച്ച് പാഞ്ഞ ചരിത്രവുമായി.യു.എ.ഇയുടെ ജനനത്തിനും മുമ്പ് തുടങ്ങുന്നതാണ് ഇൗ കഥ. ദുബൈയുടെ വാണിജ്യ–വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച റാഷിദ് പോർട്ടിെൻറ നിർമാണാവശ്യത്തിന് ദുബൈയിലെത്തിക്കുന്നത് 1970ലാണ്. മതിയായ റോഡുകളുടെ അഭാവം പരിഹരിക്കുവാനും നിർമാണം വേഗത്തിലാക്കുവാനുമായിരുന്നു ചരക്ക് തീവണ്ടിയുടെ വരവ്. കൂറ്റൻ പാറകളും കോൺക്രീറ്റ് ബീമുകളും നീക്കുക എന്നത് അക്കാലത്ത് ശ്രമകരമായിരുന്നു. സ്റ്റാൻഡേർഡ് ഗേജ് ലൈറ്റ് റെയിൽവേ ലൈനിന് കിലോമീറ്ററുകളോളം നീളമുണ്ടായിരുന്നു. 1950ൽ നിർമ്മിച്ച എൻജിൻ നമ്പർ 3655 ഗണത്തിൽപ്പെട്ട അഞ്ചു ലോക്കോമോട്ടീവുകളാണ് ദുബൈ അന്ന് വാങ്ങിയത്. റാഷിദ് തുറമുഖം 1972ൽ പൂർത്തിയായെങ്കിലും തീവണ്ടിയുടെ കഥ അവിടെ കൊണ്ട് അവസാനിച്ചില്ല. ഇവ തിരിച്ച് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യം നിർമാണ കമ്പനി അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. തുറമുഖ നിർമാണത്തിനായി ഓടിയോടി ഒരു ഭാഗം തേഞ്ഞു തളർന്നിരുന്നു. എന്നാൽ ഒരു എൻജിൻ അപ്പോഴും ആരോഗ്യത്തിലായിരുന്നു. നാശമായ ട്രെയിൻ ബോഗികൾ അൽഐൻ റോഡിലെ ബദായത്ത് ക്വാറി പ്രദേശത്താണ് കൊണ്ടിട്ടത്. കുറേകാലം പാറകളോടും കാലത്തോടും മല്ലിട്ട് അതവിടെ കിടന്ന് നശിച്ചു.
കേടുപറ്റാത്ത തീവണ്ടി എൻജിൻ പാർക്കിലുമെത്തിച്ചു. ഓടി തളരുന്ന സമയത്ത് രണ്ട് ദിർഹമായിരുന്നു ചുറ്റിയടിക്കാൻ ഈടാക്കിയിരുന്നത്. റാഷിദ് തുറമുഖ കാലത്തെ ഇതിെൻറ യാത്ര ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്. ഇപ്പോൾ പാളമില്ലാതെ പായുന്ന ഒരു കളിവണ്ടി പാർക്കിൽ കറങ്ങാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.