അൽഐൻ: 200ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളേ ാടെ സ്വന്തം രാജ്യത്തിലെ പൗരന്മാരെ പോലെ സുരക്ഷിതരും സ്വതന്ത്രരുമായി ജീവിക്കാൻ അവസ രമൊരുക്കുന്ന യു.എ.ഇ മാനവിക സൗഹാർദത്തിെൻറ ആഗോള തലസ്ഥാനമാണെന്ന് പാണക്കാട് മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു.
അൽഐൻ കെ.എം.സി.സി കോഴിക്കോട് ജില്ല ഘടകം സംഘടിപ്പിച്ച ‘ഹുബ്ബുർറസൂൽ ഹബ്ബുൽ വത്വൻ’ ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന നിരാശ്രയരും നിരാലംബരുമായ പതിനായിരങ്ങളെ ജീവിതത്തിെൻറ ശൂന്യതയിലേക്ക് തള്ളി വിടാനും തടങ്കൽപ്പാളയത്തിലടക്കാനും പല ലോകരാഷ്ട്രങ്ങളും പദ്ധതികൾ മെനയവെ സഹിഷ്ണുതാ വർഷം ആചരിച്ച് ലോക പൗരന്മാരെ ചേർത്തുപിടിക്കുന്ന തിരക്കിലാണ് യു.എ.ഇ.
കെ.എം.സി.സി അൽഐൻ കോഴിക്കോട് ജില്ല പ്രസിഡൻറ് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. ഹകീം ഫൈസി ആദ്യശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷൻ അഷ്റഫ് പള്ളിക്കണ്ടം, അൽ ഐൻ സുന്നി സെൻറർ പ്രസിഡൻറ് പൂക്കോയ തങ്ങൾ, ഐ. എസ്.സി പ്രസിഡൻറ് മുസ്തഫ മുബാറക്, ശിഹാബുദ്ദീൻ തങ്ങൾ, ഹാഷിം തങ്ങൾ, കുഞ്ഞമ്മദ് വാണിമേൽ, തസീർ ശിവപുരം തുടങ്ങിയവർ ആശംസ നേർന്നു. കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി സ്വാഗതവും ട്രഷറർ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.