ദുബൈ: ശരീരത്തെ പൊതുവായി ബാധിക്കുന്ന രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തിന് പുറമെ മ ാനസിക ആേരാഗ്യം ശക്തിപ്പെടുത്തുന്നതിലും ഭരണകൂടങ്ങളും ആരോഗ്യ സമൂഹവും ഉൗന്നൽ ന ൽകണമെന്ന് പ്രശസ്ത ഹോമിയോപതി വിദഗ്ധൻ പദ്മശ്രീ ഡോ. മുകേഷ് ബത്ര അഭിപ്രായപ്പെട്ടു. ജീവിതശൈലിയിൽ വന്ന മാറ്റം ജനങ്ങളുടെ ആരോഗ്യത്തിൽ പല രീതിയിലെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും സമ്പൂർണ രോഗശാന്തിക്കും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിൽ സ്വാന്തന ചികിത്സക്കും ഉപകരിക്കുന്ന ഹോമിയോപതി 86 രാജ്യങ്ങളിലായി 200 ദശലക്ഷത്തിലേറെ ആളുകൾ ആശ്രയിക്കുന്ന ആരോഗ്യശാഖയാണെന്നും ലോക ഹോമിയോപതി ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെത്തിയ ഡോ.ബത്ര പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സർക്കാറുകൾ ഹോമിയോപതിക്ക് മികച്ച പിന്തുണയാണ് നൽകുന്നത്.
തെൻറ നേതൃത്വത്തിലെ ഡോ. ബത്രാസ് ക്ലിനികിെൻറ ഗൾഫ് മേഖലയിലെ ആദ്യശാഖ ദുബൈയിൽ ആരംഭിച്ച ഘട്ടത്തിൽ ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളവരാണ് ചികിത്സ തേടി എത്തിയിരുന്നത്. എന്നാൽ ഇന്ന് എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഹോമിയോ ചികിത്സ തേടാൻ വലിയതോതിൽ സ്വദേശികൾ മുന്നോട്ടുവരുന്നു. ഹോമിയോ ചികിത്സക്കും ആരോഗ്യഇൻഷുറൻസ് പരിരക്ഷ നൽകാനും വിവിധ സ്ഥാപനങ്ങൾ സന്നദ്ധമാണിപ്പോൾ. ഇന്ത്യ, യു.കെ,ബഹ്റൈൻ, ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളിലായി 225 മൾട്ടിസ്പെഷ്യാലിറ്റി ഹോമിയോപതി ക്ലിനിക്കുകൾ നടത്തുന്ന ഡോ. ബത്രാസ് ഹോമിയോപതിയുടെ യു.എ.ഇയിലെ പുതിയ ക്ലിനിക് അബൂദബിയിൽ ആരംഭിച്ചതായി ഡോ.ബത്രാസ് ഗ്രൂപ്പ് വൈസ് ചെയർമാനും എം.ഡിയുമായ ഡോ. അക്ഷയ് ബത്ര അറിയിച്ചു. ഇൗ മാസം 15ന് ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പതു വരെയു.എ.ഇയിലെ ബത്രാസ് ക്ലിനിക്കുകളിൽ എത്തുന്ന ആർക്കും സൗജന്യ പരിശോധനയും ചികിത്സയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.