ദുബൈ: എവറസ്റ്റ് കൊടുമുടിയുടെ മുകളിലേറി നിൽക്കുേമ്പാഴും ലോകത്തിെൻറ നെറുകയ ിലെത്തിയെന്ന് അഹങ്കരിക്കരുതെന്ന് വരുംതലമുറയുടെ നായകരെ ഒാർമപ്പെടുത്തി പി.എം ഫൗണ്ടേഷൻ ചെയർമാനും പ്രമുഖ പ്രചോദന പ്രഭാഷകനുമായ എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ. എസ്. എവറസ്റ്റ് കീഴടക്കിയാൽ എല്ലാമായില്ല, അതിനു മുകളിൽ ആകാശമുണ്ട്, ആകാശത്തിനപ ്പുറവുമുണ്ട് അനന്തമായ വിസ്മയങ്ങൾ. വിജയത്തിനൊപ്പം വിനയം കൂടിചേരുേമ്പാഴേ അതിനു പൂർണതയുണ്ടാവൂ എന്നും മാനവികത മറന്നൊരു വിജയം തിരഞ്ഞെടുക്കരുതെന്നും യു.എ.ഇയിലെ പി.എം. ഫൗണ്ടേഷെൻറ ടാലൻറ് േസർച്ച് പരീക്ഷാ വിജയികൾക്ക് അവാർഡ് സമ്മാനിച്ച് സംസാരിക്കവെ ഹനീഷ് െഎ.എ.എസ് ചൂണ്ടിക്കാട്ടി.
പാഠപുസ്തകങ്ങൾക്കും ക്ലാസ്മുറികൾക്കുമപ്പുറം ചിന്തിക്കുന്നവരുടെ ചക്രവാളങ്ങൾ വിശാലമായിരിക്കും. വിദ്യാർഥികൾ ലോകത്തിെൻറ ശബ്ദം കേൾക്കണം. സഹജീവികളുടെ ജീവിതവും ചിന്തകളും വികാരങ്ങളും അറിയുവാനും മാനിക്കുവാനുമുള്ള ഹൃദയമുണ്ടാവണം നമുക്ക്. അവനവനു മാത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുേമ്പാൾ ഇൗ ലോകം കുടുസായി മാറും. ഉയരാനുള്ള ആഗ്രഹത്തിനും ദൃഢനിശ്ചയത്തിനുമൊപ്പം സ്നേഹത്തെയും സഹിഷ്ണുതയെയും ചേർത്തു വെക്കുേമ്പാൾ നമ്മൾ വിഭാവനം ചെയ്യുന്നതിനുമപ്പുറം ലോകത്ത് മാറ്റങ്ങളുണ്ടാക്കാനാവും. ജീവിതയാത്രയിൽ മുന്നോട്ടു കുതിക്കുേമ്പാൾ നമ്മെ രൂപപ്പെടുത്തിയവരെ ഒാർത്തുവെക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.
1988ൽ ഗൾഫാർ പി. മുഹമ്മദലി രൂപം നൽകിയ പി.എം. ഫൗണ്ടേഷൻ ഇതിനകം വിദ്യാഭ്യാസ^സാമൂഹിക നവീകരണ പ്രയത്നങ്ങൾക്കായി 28 ദശലക്ഷം രൂപയാണ് ചെലവിട്ടത്. ചുറ്റുമുള്ള മനുഷ്യരുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താനും അവരെ ഒപ്പം നടത്തുവാനും ലക്ഷ്യമിട്ട് പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെയാണ് ഫൗണ്ടേഷൻ ഒാരോ ഉദ്യമങ്ങളും മുന്നോട്ടുവെക്കുന്നത്.
38000 വിദ്യാർഥികളുടെ തുടർപഠനത്തിലും ജീവിതത്തിലും ഏറെ ഗുണകരമായ സ്വാധീനം ചെലുത്തുവാൻ ഫൗണ്ടേഷനു സാധിച്ചു. 2015 മുതൽ ഗൾഫ് മാധ്യമവുമായി ചേർന്ന് നടത്തി വരുന്ന ടാലൻറ് േസർച്ച് പരീക്ഷ ഗൾഫ് രാജ്യങ്ങളിലെ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും അവരുടെ തുടർ പഠനങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഏറെ സഹായകമായതായും എ.പി.എം. മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.