മുഹമ്മദ് ആസിഫ് നിര്യാതനായി

കണ്ണൂർ: കണ്ണൂര്‍ ചെറുകുന്ന് പള്ളിച്ചാല്‍ സ്വദേശിയും റാക് ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ കെ. അസൈനാറിന്‍റെ മകന്‍ മുഹമ്മദ് ആസിഫ് (35) നിര്യാതനായി. റാക് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ ചെറുകുന്ന് പള്ളിച്ചാല്‍ ഒളിയങ്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മാതാവ്​: ഖദീജ. സഹോദരി: ഡോ. ഫാത്തിമ അസീല.

റാക് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം, മലയാളം മിഷന്‍, നോളജ് തിയറ്റര്‍, വെറ്ററന്‍സ് അസോസിയേഷന്‍, ജംഇയ്യത്തുൽ ഇമാമിൽ ബുഖാരി സെന്റർ തുടങ്ങി റാസല്‍ഖൈമയിലെ മത-സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളും വ്യക്തിത്വങ്ങളും ആസിഫിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

Tags:    
News Summary - Muhammad Asif passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.