??????? ???? ???????? ?????? ???????????? ??????????? ???????????? ???????????? ???????????

ഏറ്റവും വലിയ മൊസൈക്​ ചിത്രത്തി​െൻറ റെക്കോർഡ്​ നാല്​ തവണ ശ്രമിച്ചിട്ടും കാറ്റിൽ തെന്നി 

ദുബൈ: ഏറ്റവും വലിയ മൊസൈക്​ ചിത്രം സൃഷ്​ടിച്ച്​ ഗിന്നസ്​ റൊക്കോർഡ്​ നേടാനുള്ള വിദ്യാർഥികളുടെ ശ്രമം കാറ്റ്​ വിഫലമാക്കി. ഞായറാഴ്​ച ദുബൈ എമിറേറ്റിലെ സ്​കൂളിലാണ്​ 5,400 വിദ്യാർഥികൾ ‘മൊസൈക്​’ കാർഡുകളേന്തി ശൈഖ്​ സായിദി​​​െൻറ കൂറ്റം ചിത്രം സൃഷ്​ടിക്കാൻ ശ്രമം നടത്തിയത്​. സായിദ്​ വർഷാചരണത്തി​​​െൻറ ഭാഗമായായിരുന്നു ഉദ്യമം. 

എന്നാൽ, നാല്​ തവണ ശ്രമിച്ചിട്ടും ശക്​തമായ കാറ്റ്​ കാരണം നിശ്ചിത സമയം കാർഡുകൾ പൊക്കിപ്പിടിക്കാൻ വിദ്യാർഥികൾക്ക്​ സാധിച്ചില്ല.  വിദ്യാർഥികളും ജീവനക്കാരും ആറ്​ ദിവസം ഇതിനായി പരിശീലനം നടത്തിയിരുന്നുവെന്ന്​ സ്​കൂൾ അധികൃതർ വ്യക്​തമാക്കി. റെക്കോർഡ്​ സ്​ഥാപിക്കാൻ സാധിച്ചില്ലെങ്കിലും വിദ്യാർഥികൾക്ക്​ മികച്ച അനുഭവം ലഭിച്ചുവെന്ന്​ അവർ പറഞ്ഞു. 4500 പേർ ചേർന്ന്​ മൊസൈക്​ ചിത്രം സൃഷ്​ടിച്ചതാണ്​ നിലവിലെ റെക്കോർഡ്​. സൗദിയിലെ ജിദ്ദയിലാണ്​ ഇൗ റെക്കോർഡ്​ സ്​ഥാപിച്ചത്​.

Tags:    
News Summary - mosaic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.