ദുബൈ: കടമേരിയിലെ പൗരപ്രമുഖനും, മത, രാഷ്ട്രീയ, സാമൂഹിക പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന ചെറിയ കുനിത്തല മൊയ്തുഹാജി അനുസ്മരണം സംഘടിപ്പിച്ചു. റഹ്മാനിയ കടമേരി യു.എ.ഇ ചാപ്റ്ററും ഖിദ്മ കടമേരി പ്രവാസി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റും റഹ്മാനിയ യു.എ.ഇ കമ്മിറ്റി പ്രസിഡന്റുമായ ഇബ്രാഹീം മുറിച്ചാണ്ടി, ഇ.പി. ഖാദർ ഫൈസി, ഏറത്ത് അബൂബക്കർ, പി.കെ. കരീം, കുറ്റിക്കണ്ടി അബൂബക്കർ, ജബ്ബാർ ഇടവത്ത്, നവാസ് വള്ളിൽ, നാസർ ഒതയോത്ത് തുടങ്ങിയവർ സംസാരിച്ചു.
ഇ.പി. ഖാദർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥന സദസ്സും നടന്നു. ഖിദ്മ കടമേരി പ്രസിഡന്റ് ഫൈസൽ ചാലിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഖിദ്മ സെക്രട്ടറി പി.കെ. ഈസ സ്വാഗതവും മുനീർ വട്ടക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.