കുറ്റകൃത്യങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ ആപ്ലിക്കേഷൻ ഇംഗ്ലീഷിലും അറബിയിലും ലഭ്യം

അബൂദബി: കുറ്റകൃത്യങ്ങൾ കണ്ടാൽ പൊതു ജനങ്ങൾക്ക്​ റിപ്പോർട്ട്​ ചെയ്യാൻ അബൂദബി പബ്ലിക്​ പ്രോസിക്യൂഷൻ ആപ്ലിക്കേഷൻ പുറത്തിറക്കി. കുറ്റകൃത്യം, സ്​ഥലം, സമയം തുടങ്ങിയവയൊക്കെ വിവരിക്കാൻ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്​. കൂടാതെ ഫോ​േട്ടായും വീഡിയോയും അയക്കാനും സാധിക്കും.
​െഎ ഫോണുകളിലും ആൻഡ്രോയ്​ഡ്​ ഫോണുകളിലും പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യാൻ സാധിക്കുമെന്ന്​ അബൂദബി എമിറേറ്റ്​ അറ്റോർണി ജനറൽ അലി മുഹമ്മദ്​ ആൽ ബലൂഷി അറിയിച്ചു.

അത്യാധുനിക സാ​േങ്കതിക വിദ്യകളിലൂടെ സമൂഹവും ജുഡീഷ്യറിയും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുകയാണ്​ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമാക്കുന്നത്​. വ്യക്​തികളും സ്​ഥാപനങ്ങളും തമ്മിലുള്ള സംയുക്​ത പ്രയത്​നങ്ങളിലൂടെ മാത്രമേ സമൂഹത്തിലെ സുരക്ഷയും സുസ്​ഥിരതയും നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആപ്ലിക്കേഷൻ ഇംഗ്ലീഷ്​, അറബി ഭാഷകളിൽ ലഭ്യമാണെന്ന്​ പ്രോസിക്യൂഷൻ വകുപ്പ്​ ഡയറക്​ടർ ഹസ്സൻ ആൽ ഹമ്മാദി പറഞ്ഞു. വിവിരം നൽകുന്നയാളുടെ പേരുവിവരം അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - mobile app-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.