അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ.എം.സി.സി സംഘടനകളുടെ നേതാവ് വാടാനപ്പള്ളി മുക്രിയത്ത് എം.എം ദാവൂദ് ഹാജി(81)നിര്യാതനായി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡന്‍റ്, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എം.ഐ.സി പ്രസിഡന്‍റ്, അബൂദബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആയിഷയാണ് ഭാര്യ. മക്കള്‍ : മാലിക്ക്, നൗഷാദ് മെഹ്‌റ(അബൂദബി), മന്‍സൂര്‍(യു.എസ്), ഖൗല (ദുബൈ).
അറുപത് വര്‍ഷത്തോളമായി അബൂദബിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. അബൂദബി രാജകുടുംബത്തിലാണ് ജോലി ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങളായി അബൂദാബിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. പ്രായാധിക്യം കണക്കിലെടുത്ത് രാജകുടുംബം അദ്ദേഹത്തിന് വിശ്രമജീവിതകാലത്തും സൗകര്യങ്ങൾ നല്‍കിയിരുന്നു. കൃത്യമായി ശമ്പളം, വീട്, വാഹനം, ഡ്രൈവര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.