ഇറാനിൽ നിന്നുള്ള മിസൈലുകൾ കടലിൽ പതിച്ചു

അബൂദബി: ഇറാനിൽനിന്ന് യു.എ.ഇക്ക് നേരെ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു മിസൈൽ യു.എ.ഇയുടെ സമുദ്രാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് രാജ്യത്തിന്‍റെ സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചത്.

രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന പൂർണ സജ്ജമാണെന്നും ഏത് ഭീഷണിയെയും നേരിടാൻ തയാറായി നിൽക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുനിർത്തിയപ്പോൾ ഉണ്ടായതാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ) വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മൊബൈൽ സന്ദേശം വഴി സുരക്ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും അധികൃതർ അറിയിച്ചു.

ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Missiles from Iran Fell into the Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.