ഫുജൈറയിൽ ചെറു ഭൂചലനം

ഫുജൈറ: രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശമായ ഫുജൈറയിൽ വെള്ളിയാഴ്ച ഉച്ചക്ക്​ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഉച്ച 12.35നാണ്​ സഫാദ്​ പ്രദേശത്ത്​ റിക്ടർ സ്​കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്​. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഭൂകമ്പ നിരീക്ഷണ നെറ്റ്​വർക്​ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രകമ്പനത്തിന്​ 2.3കി.മീറ്റർ ആഴമാണ്​ രേഖപ്പെടുത്തിയത്​. താമസക്കാർക്ക്​ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടില്ലെന്നും യു.എ.ഇയിൽ പ്രതിഫലനമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ഓമാന്‍റെ ഭാഗമായ മദ്​ഹയിലും ചെറു ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പുലർച്ചെ 5.13ന്​ 2.2 മാഗ്​നിറ്റ്യൂഡ്​ ചലനമാണ്​ രേഖപ്പെടുത്തിയത്​. ഈ മാസാദ്യം അതിർത്തി പ്രദേശമായ അൽ സിലയിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും വലിയ പ്രകമ്പനമോ അപകടങ്ങളോ റിപ്പോർട്​ ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - Minor earthquake in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.