ന​യ​ത​ന്ത്ര കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ന​യ​ത​ന്ത്ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച്​ സി​വി​ലി​യ​ൻ, ഡി​​പ്ലോ​മാ​റ്റി​ക്​ കെ​ട്ടി​ട​ങ്ങ​ളും എം​ബ​സി ജീ​വ​ന​ക്കാ​രു​ടെ ആ​സ്ഥാ​ന​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യു​െ​ക്ര​യ്​​ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഷെ​ല്ലി​ങ്ങി​നി​ടെ ഖ​ത്ത​ർ എം​ബ​സി കെ​ട്ടി​ട​ത്തി​ന്​ കേ​ടു​പാ​ട്​ സം​ഭ​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​സ്താ​വ​ന. യു​ക്രെ​യ്​​നി​ലെ സം​ഘ​ർ​ഷ​ത്തി​ന്​ സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ യു.​എ.​ഇ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മാ​നു​ഷി​ക സാ​ഹ​ച​ര്യ​വും ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​വും പ​രി​ഗ​ണി​ച്ച്​ ന​യ​ത​ന്ത്രം, സം​വാ​ദം, സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്ക​ൽ എ​ന്നി​വ​ക്ക് പ്ര​സ്താ​വ​ന ആ​ഹ്വാ​നം ചെ​യ്തു. 

Tags:    
News Summary - Ministry of External Affairs says diplomatic buildings should be protected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT