അബൂദബി: മിഡിലീസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം അബൂദബിയിൽ സ്ഥാപിക്കുന്നു. അടുത്ത വർഷം അൽ ഖനയിൽ അക്വേറിയം യാഥാർഥ്യമാകുമെന്ന് അൽ ബറക ഇൻറർനാഷനൽ ഇന്‍വെസ്റ്റ്മെൻറ് വ്യക്തമാക്കി. പത്ത് സോണുകളിലായി 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന അക്വേറിയത്തിെൻറ 70 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. പ്രതിവർഷം പത്ത് ലക്ഷം പേർ അക്വേറിയം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്വേറിയത്തിൽ 33,000 മത്സ്യങ്ങളും മറ്റു ജലജീവികളുമുണ്ടാകും. 80 വിദഗ്ധർ അക്വേറിയം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.