ഷാർജ: രാഷ്ട്രപിതാവ് മഹാത്്മാഗാന്ധിയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച് മഹാത്്മാഗാന്ധി കൾച്ചറൽ ഫോറം(എം.ജി.സി.എഫ്) ഷാർജ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് രകതദാന^ മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ആർ.പ്രകാശ് അധ്യക്ഷത വഹിച്ചു.അബ്ദുല്ല മല്ലച്ചേരി,മാധവൻ നായർപാടി,നൗഷാദ് ഖാൻ,ടി.എ.രവീന്ദ്രൻ,പ്രദീപ് നെന്മാറ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി സുധീർ പാട്ടത്തിൽ സ്വാഗതവും വർക്കിംഗ് പ്രസിഡൻറ് പ്രഭാകരൻ പേന്ത്രാളി നന്ദിയും പറഞ്ഞു. ജയപ്രകാശ്,പ്രദീപ് ദേവദാസ്,വേണു അമ്പലവട്ടം,സനൽ മാത്യു,ഹംസ പെരിഞ്ചേരി,അഖിൽ.വി.കെ,സുനിത്ത് രാജ്, ലക്ഷ്മി രാഗേഷ്, ശ്രീലത പ്രദീപ്,രശ്മി പ്രമോദ്,സുനില അനിൽ,രമണി വിശ്വനാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 120 ലേറെ പേർ രകതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.