മെട്രോ മെഡിക്കൽ സെൻറർ (എം.എം.സി) വാർഷികാഘോഷ ചടങ്ങിൽനിന്ന്
അജ്മാൻ: ആതുരശുശ്രൂഷ മേഖലയിൽ 16 വർഷം പൂർത്തിയാക്കിയ മെട്രോ മെഡിക്കൽ സെൻറർ (എം.എം.സി) വാർഷികം ആഘോഷിച്ചു. ആസ്റ്റർ ഗ്രൂപ് പങ്കാളിത്തമുള്ള അജ്മാൻ മെട്രോ മെഡിക്കൽ സെൻറർ അജ്മാൻ റമദ ഹോട്ടലിലാണ് ആഘോഷച്ചടങ്ങ് ഒരുക്കിയത്.
സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായിരുന്നു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. വിജയിച്ചവർക്ക് സമ്മാന വിതരണവും നടത്തി. ഡയറക്ടർ ഡോ. ജമാലുദ്ദീൻ, ആസ്റ്റർ ഗ്രൂപ് ഉൾപ്പെടെ യു.എ.ഇ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.