പൊന്നാനി എം.ഇ.എസ് അലുമ്നി ദുബൈ ചാപ്റ്റർ (മെസ്പ) സംഘടിപ്പിച്ച ‘പൊൻ ഫെസ്റ്റ് കാർണിവൽ ’25’ പരിപാടിയിൽനിന്ന്
ദുബൈ: പൊന്നാനി എം.ഇ.എസ് അലുമ്നി ദുബൈ ചാപ്റ്റർ (മെസ്പ) വാർഷിക പരിപാടിയായ ‘പൊൻ ഫെസ്റ്റ് കാർണിവൽ ’25’ സംഘടിപ്പിച്ചു. ഇമ്പിച്ചിബാവ മെമ്മോറിയൽ ഹാളിൽ സമീറ ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന മെഡിറ്റേഷൻ ക്ലാസോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ഫ്രഷേഴ്സ് ഡേ, സ്പോർട്സ് ഡേ എന്നിവ ദേശീയ നീന്തൽ താരം ഹയാൻ ജാസിർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൗഷർ മുഖ്യാതിഥിയായിരുന്നു. ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി, പഞ്ചഗുസ്തി മത്സരങ്ങളും നടന്നു. അംഗങ്ങളെ വിവിധ ഹൗസുകളായി തിരിച്ച് വിവിധ മത്സരങ്ങളും നടന്നു. ഫക്രുദ്ദീൻ പരിപാടി നിയന്ത്രിച്ചു.
മൊയ്തീൻ കുട്ടി മെമ്മോറിയൽ ഹാളിൽ പെയിന്റിങ്, കളറിങ് മത്സരങ്ങൾ നടന്നു. പ്രസി റഹീം, ഷബ്ന ഫൈസൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. കാമ്പസ് പലഹാര മത്സരം റസ്മി ഷാഫിയും തീറ്റ മത്സരം ഫക്രുവും നിയന്ത്രിച്ചു. പ്രതീകാത്മക കോളജ് യൂനിയൻ തെരഞ്ഞെടുപ്പും നടന്നു. എം.ടി. വാസുദേവൻ നായർ നഗറിൽ നടന്ന മെസ്പ ലിറ്ററേച്ചർ ഫെസ്റ്റിവൽ എഴുത്തുകാരി ഷീലാ പോൾ ഉദ്ഘാടനം ചെയ്തു. അക്കാഫ് ട്രഷറർ നൗഷാദ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
വിവിധ വിഷയങ്ങളിൽ നടന്ന സംവാദങ്ങളിൽ മസ്ഹർ, മച്ചിങ്ങൽ രാധാകൃഷ്ണൻ , ജമാൽ കൈരളി എന്നിവർ മോഡറേറ്റർമാരായി. സമീർ തിരൂർ പരിപാടി നിയന്ത്രിച്ചു. യൂനിയൻ ഉദ്ഘാടനം ആർ.ജെ. സിന്ധു നിർവഹിച്ചു. അക്കാഫ് ബോർഡ് ഓഫ് ഡയറക്ടർ അംഗം ഷൈൻ ചന്ദ്രസേനൻ മുഖ്യാതിഥിയായി. കോളജ് ആർട്സ് ഡേ ഉദ്ഘാടനം അക്കാഫ് അസോസിയേഷൻ ജന.സെക്രട്ടറി ദീപു നിർവഹിച്ചു.
കൺവീനർ ശ്രീനാഥ് അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന കോളജ് ഡേ അക്കാഫ് അസോസിയേഷൻ പ്രസിഡൻറ് പോൾ ടി. ജോസ്ഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. സുധീർ ബാബുവിനും നൗഷാദ് യൂസഫിനുമുള്ള മെസ്പയുടെ ആദരം പോൾ ടി. ജോസഫ് നൽകി നിർവഹിച്ചു. അക്കാഫ് ബോർഡ് ഓഫ് ഡയറക്ടർ അംഗം മുഹമ്മദ് റഫീഖ് ആശംസ നേർന്നു.
സി.പി. കുഞ്ഞുമുഹമ്മദ് (പ്രസിഡൻറ്), നവാബ് മേനത്ത് (സെക്രട്ടറി), സാജിദ് സുലെമാൻ (ട്രഷറർ), ഗിരീഷ് കുമാർ, ശ്രീനാഥ്, ഫൈസൽ കരിപ്പോൾ, അഷ്റഫ് ആതവനാട്, നുജൂം, കാസിം, മുജീബ് കുന്നത്ത്, ഫഹീം, പ്രസി, ഷബ്ന അഷ്റഫ്, മൃദുല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.