എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി സംഘടിപ്പിച്ച കരിയർ ഡവലപ്മെന്റ് പ്രോഗ്രാം
ദുബൈ: എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ ചാപ്റ്റർ(മെസ്പ), സിൽവർ ജൂബിലിയോടനുബന്ധിച്ച് യു.എ.ഇയിലെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കരിയർ ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ‘ബ്രേക്ക് ടു ബ്രേക്ക് ത്രൂ’ എന്ന പേരിൽ ദുബൈ അക്കാഫ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ യു.എ.ഇയിൽ പുതുതായി ജോലി തേടുന്നവർക്കും ഒരിടവേളക്കുശേഷം ജോലി അന്വേഷിക്കുന്നവർക്കും മെച്ചപ്പെട്ട കരിയർ ആഗ്രഹിക്കുന്നവർക്കും വേണ്ടി നൂതന തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തി.
കരിയർ ഡവലപ്മെന്റ് പ്രോഗ്രാം അക്കാഫ് അസോസിയേഷൻ ബി.ഒ.ഡി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ഷീലാ പോൾ മുഖ്യാതിഥിയായിരുന്നു. മെസ്പ സെക്രട്ടറി നവാബ് മേനത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അക്കാഫ് പ്രതിനിധി ഗിരീഷ് മേനോൻ നന്ദിയും പറഞ്ഞു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുത്തു. ജോബ് ഗൈഡൻസ് ആൻഡ് കരിയർ ഡവലപ്മെന്റ് ഫെസിലിറ്റേറ്റർ കാസിം പുത്തൻപുരക്കലും ഹ്യൂമൻ റിസോഴ്സ് സ്പെഷലിസ്റ്റ് മുജീബ് കുന്നത്തും പരിപാടിക്ക് നേതൃത്വം നൽകി. ദുബൈ ഡ്യൂട്ടി ഫ്രീ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദ് റഫീഖിനുള്ള മെസ്പയുടെ ആദരവ് ശ്രീനാഥ് കാടഞ്ചേരി, ഫൈസൽ കരിപ്പോൾ, അഷ്റഫ് ആതവനാട് എന്നിവർ ചേർന്ന് നൽകി. മെസ്പയുടെ വനിതാവിഭാഗം അംഗങ്ങളായ പ്രെസി റഹീം, മൃദുല നുജൂം, ഷബ്ന ഫൈസൽ, ഷബ്ന അഷ്റഫ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.