ദുബൈ ജദ്ദാഫിൽ നടന്ന വളാഞ്ചേരി എം.ഇ.എസ് കോളജ് അലുമ്നിയായ മെസ്കാഫ് സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് യു.എ.ഇ അലുമ്നി കൂട്ടായ്മയായ മെസ്കാഫിന്റെ നേതൃത്വത്തിൽ വാർഷിക സംഗമം നടത്തി. ‘ഒരു വട്ടം കൂടി ഓർമകൾ പെയ്യുമ്പോൾ’ എന്ന ശീർഷകത്തിൽ ദുബൈ ജദ്ദാഫിൽ നടന്ന സംഗമത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പൂർവ വിദ്യാർഥികൾ പങ്കെടുത്തു.
അലുമ്നിയിലെ മുതിർന്ന അംഗം അബ്ദുൽ റഷീദ് വളാഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ ഹയ സഫ്രീൻ, ഭദ്ര അനൂപ്, അയ്ന ഫാത്തിമ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. അനസ് ബേക്കർ, ശരത് ഉസ്ത്ര, ഷംനാസ്, ബിജേഷ് ശങ്കർ എന്നിവർ നയിച്ച സംഗീത സദസ്സും പരിപാടിയുടെ ഭാഗമായി നടന്നു. മെസ്കാഫ് പ്രസിഡന്റ് അനീസ് മുഹമ്മദ് അധ്യക്ഷനായിരുന്നു.
കെ.കെ. സവാഫ്, ജംഷീദ്, സാബിക്, ഷഹല, ഷൈമ, മുഹമ്മദ് സകീർ, ഷിനു സോപാനം, ബഷീർ നിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ജമാലുദ്ദീൻ വെള്ളാഞ്ചേരി, സി.പി. മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.