റാസല്‍ഖൈമയില്‍ ബി.ഡി.കെ രക്തദാന ക്യാമ്പിന് നേതൃത്വം നല്കിയ സംഘാടകര്‍
റാസല്‍ഖൈമ: ദേശീയ ദിനത്തില്‍ യു.എ.ഇക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെയും വിവിധ കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ റാസല്‍ഖൈമയില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി ബ്ലഡ് ഡൊണേഴ്സ് കേരള -യു.എ.ഇ (ബി.ഡി.കെ).
ഈ വർഷം റാസല്‍ഖൈമയില്‍ ആയിരം യൂനിറ്റ് രക്തമാണ് ദാനം ചെയ്തത്. ഇതിനായി ഐ.ആര്.സി ക്യാമ്പിൽ നൂറിലേറെ പേര് രക്തദാനത്തിന് എത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ക്യാമ്പിന് അൽ സഖർ ബ്ലഡ് ബാങ്ക് മേധാവി ഡോ. ഖൗല തയ്യാരി, ഐ.ആർ.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീൻ, ടി.വി.കെ വിജയ് ഫാൻസ് യു.എ.ഇ കാര്യദർശി അമീർ ഖാൻ, കേരള ഗ്രൂപ് എം.ഡി എം. അബൂബക്കർ, എ.കെ.എം.ജി പ്രസിഡന്റ് ഡോ. സുഗു, ബി.ഡി.കെ യു.എ.ഇ ജനറൽ സെക്രട്ടറി മോഹൻ പങ്കത്ത്, ഇ.എം.എൻ.എഫ് പ്രതിനിധി ഷിജി, ഡോ. അജി, പത്മനാഭൻ, സുമേഷ്, സക്കീർ പൂഴിത്തൊടി, ബീരാൻകുട്ടി, ഷാഹിർ സ്മാർട്ട് കൂൾ, മനോജ്, മുഹ്ത്തസിം, സുരേഷ് വേങ്ങോട് എന്നിവർ നേതൃത്വം നൽകി. ഹർഷൽ ചേരമ്പാടി സ്വാഗതവും വി.പി. സുഫിയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.