മസ്കത്ത്: യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ സുൽത്താനെ അമിറാത്തി ഉദ്യോഗസ്ഥൻ അറിയിച്ചു.
ശൈഖ് ഖലീഫക്ക് ആരോഗ്യവും സന്തോഷങ്ങളും നേർന്നുകൊണ്ടുള്ള ആശംസകൾ സുൽത്താൻ ഹൈതം ബിൻ താരിഖും കൈമാറി. കഴിഞ്ഞ ദിവസം ബൈത്ത് ബഹ്ജത് അൽ അന്ധറിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും വിശകലനം ചെയ്തു.
പൊതുവായ ആശങ്കയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചയും നടത്തി. യോഗത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, യു.എ.ഇ സുപ്രീം ദേശീയ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി ചെയർമാൻ സഈദ് അൽ നെയാദി, ധനകാര്യ വകുപ്പ് ചെയർമാൻ ജാസെം ബു അതാബ അൽ സാബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.