മസ്കത്ത്: ഒമാൻ പെർഫ്യൂം ഷോയുടെ ആറാം പതിപ്പിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വ്യാഴാഴ്ച തുടക്കമാവും. ജനുവരി 28 വരെ നീളുന്ന പ്രദർശനത്തിൽ സ്വദേശി വിപണികളിൽനിന്നും അന്താരാഷ്ട്ര വിപണികളിൽ നിന്നുമായി 200-ലധികം സംരംഭകർ പങ്കെടുക്കും. സയ്യിദ ബസ്മ ബിൻത് ഫഖ്രി ബിൻ തൈമൂർ അൽ സഈദിന്റെ ആഭിമുഖ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടക്കും.
പരമ്പരാഗതവും ആധുനികവുമായ സമഗ്രമായ അനുഭവത്തിലൂടെ വ്യത്യസ്ത സുഗന്ധങ്ങൾ അനുഭവിക്കാനും പ്രത്യേക ഓഫറുകൾ പരിചയപ്പെടാനുമുള്ള അവസരമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മേഖലയിൽ നിന്നുള്ള പ്രമുഖ പെർഫ്യൂം നിർമാതാക്കളോടൊപ്പം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളും വ്യവസായ വിദഗ്ധരും പ്രദർശനത്തിൽ പങ്കെടുക്കും. ഈ വർഷത്തെ ഉദ്ഘാടന ചടങ്ങിൽ ഒമാൻ പെർഫ്യൂം ഷോ 2026ന്റെ പുതിയ ദൃശ്യ ഐഡന്റിറ്റിയും അവതരിപ്പിക്കും. ഒമാന്റെ സമ്പന്നമായ പൈതൃകത്തെയും സുഗന്ധങ്ങളോടുള്ള ചരിത്രബന്ധത്തെയും അടയാളപ്പെടുത്തുന്നതാണ് പുതിയ രൂപകൽപന. കഴിഞ്ഞ വർഷം 30,000-ത്തിലധികം സന്ദർശകർ ഒമാൻ പെർഫ്യൂം ഷോ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.