മസ്കത്ത്: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ നടന്ന ഭീകര ബോംബാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി അഫ്ഗാൻ, ചൈനീസ് പൗരന്മാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്താനും ചൈനയും നേരിടുന്ന ദുഃഖത്തിൽ ഒമാൻ സർക്കാറിന്റെ അനുശോചനം അറിയിച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് സഹതാപം പ്രകടിപ്പിച്ച ഒമാൻ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു. ഏതൊരു കാരണത്തിന്റെ പേരിലായാലും എല്ലാ തരത്തിലുള്ള അക്രമങ്ങളോടും ഭീകരവാദത്തോടും ഒമാൻ സുൽത്താനേറ്റ് കടുത്ത എതിർപ്പ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഇത്തരം നടപടികളെ ആഗോള സമൂഹം ഐകകണ്ഠേന ചെറുക്കണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.