ശൈഖ് മുഹമ്മദ് ബിൻ സായിദും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ചർച്ച നടത്തുന്നു
ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി.
വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. ദുബൈയിൽ നടന്ന 'ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എൻഡുറൻസ് ഫെസ്റ്റിവലിൽ' വെച്ചായിരുന്നു ദുബൈ ഭരണാധികാരിയുമായുള്ള ചർച്ച. കുതിര സവാരി ഉൾപ്പെടെ കായിക മേഖലയിലെ സഹകരണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അബൂദബിയിലെ കൊട്ടാരത്തിലായിരുന്നു ശൈഖ് മുഹമ്മദ് ബിൻ സായിദുമായുള്ള ചർച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതും വെല്ലുവിളികൾ ഒരുമിച്ച് നേരിടുന്നതും ചർച്ച ചെയ്തു.
ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ
ആൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.