Posted On
date_range Updated On
date_range മെലിയൽ മരുന്നിന് ദുബൈയിൽ നിരോധം
ദുബൈ: ശരീരഭാരം കുറയാൻ ഉപകരിക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചൈനീസ് മരുന്നിന് ദുബൈയിൽ വിലക്ക്. മാജിക് സ്ലിം എന്ന പേരുള്ള കാപ്സ്യൂളാണ് ദുബൈ നഗരസഭ നിരോധിച്ചത്. ഫിനോൽഫതലൈൻ, സിബുട്രാമൈൻ എന്നീ നിരോധിത വസ്തുക്കൾ അടങ്ങിയതാണ് മരുന്ന്. കടകളിൽ സൂക്ഷിച്ചിരുന്ന മരുന്ന് സ്റ്റോക്കുകളെല്ലാം നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. നഗരസഭാ ഇൻസ്പെക്ടർമാർ പരിശോധനയും നടത്തുന്നുണ്ട്. ഏറെ പാർശ്വഫലങ്ങളുള്ള ഇൗ സാമഗ്രികൾ ചേർന്ന 15 മരുന്നുകൾ നേരത്തേ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.