ദുബൈ: മീഡിയവൺ സ്റ്റാർ ഷെഫ് ഫെബ്രുവരി 16ന് ദുബൈ മുഹൈസിനയിലെ ലുലു വില്ലേജിൽ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്യാം. ഗൾഫിലെ പാചകപ്രതിഭകളെ കണ്ടെത്താനുള്ള സ്റ്റാർ ഷെഫിന്റെ മൂന്നാം സീസണാണ് അണിയറയിൽ ഒരുങ്ങുന്നത്.
സ്റ്റാർ ഷെഫിന് പുറമേ, കുട്ടിപ്പാചക വിദഗ്ധരെ കണ്ടെത്താനുള്ള ജൂനിയർ ഷെഫ്, ഹോം ബേക്കേഴ്സിനായുള്ള കേക്ക് ഡെക്കറേഷൻ മത്സരങ്ങളും അരങ്ങേറും.സൗദി, ഒമാൻ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ നടന്ന മത്സരത്തിന് ശേഷമാണ് സ്റ്റാർ ഷെഫ് ദുബൈയിലെത്തുന്നത്.സെലിബ്രിറ്റി ഷെഫ് ഷെഫ് പിള്ള, അവതാരകൻ രാജ് കലേഷ് തുടങ്ങിയവർ അതിഥികളായെത്തും. നെല്ലറ ഗ്രൂപ് സ്പോൺസർ ചെയ്യുന്ന പുട്ടടി മത്സരവും അരങ്ങേറും. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.