മീഡിയവൺ ‘ഹെർസ്റ്റോറി’:11 വനിത പ്രതിഭകൾ വേദിയിലെത്തും

ദുബൈ: മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹെ​ർ​സ്റ്റോ​റി’​യി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ 11 വ​നി​ത പ്ര​തി​ഭ​ക​ളെ​ത്തും. പെ​ൺ​ക​രു​ത്തി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര ചാ​ർ​ത്തി​യ ഇ​വ​ർ, ത​ങ്ങ​ൾ പി​ന്നി​ട്ട വ​ഴി​ക​ളെ​ക്കു​റി​ച്ച് സ​ദ​സ്സി​ന് മു​ന്നി​ൽ മ​ന​സ്സു​തു​റ​ക്കും.

സി​നി​മാ​താ​രം നൈ​ല ഉ​ഷ മു​ത​ൽ എ.​ആ​ർ.​റ​ഹ്മാ​ന്റെ മ​ക​ളും സം​ഗീ​ത​കാ​രി​യു​മാ​യ ഖ​ദീ​ജ റ​ഹ്മാ​നും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഞാ​യ​റാ​ഴ്ച ദു​ബൈ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ലെ ഡി ​മോ​ണ്ട്ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ലാ​ണ് മീ​ഡി​യ​വ​ൺ ഹെ​ർ​സ്റ്റോ​റി​ക്ക് വേ​ദി​യൊ​രു​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച 11 വ​നി​ത​ക​ളാ​ണ് സ​ദ​സ്സി​ന് മു​ന്നി​ൽ അ​നു​ഭ​വ ക​ഥ​ക​ളു​മാ​യി എ​ത്തു​ന്ന​ത്. സി​നി​മാ താ​ര​വും റേ​ഡി​യോ അ​വ​താ​ര​ക​യു​മാ​യ നൈ​ല ഉ​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഖ​ദീ​ജ റ​ഹ്മാ​നു​പു​റ​മെ, യു.​എ.​ഇ​യു​ടെ ആ​ദ്യ വ​നി​താ എ​യ​ർ​ക്രാ​ഫ്റ്റ് എ​ൻ​ജി​നീ​യ​ർ ഡോ. ​സു​ആ​ദ് ആ​ൽ ശം​സി, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ഠ​ന​ത്തി​നാ​യി സെ​ൻ​സ​സ് സെ​ന്റ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട ഇ​മാ​റാ​ത്തി വ​നി​ത നാ​ദി​യ അ​ൽ സ​യേ​ഗ്, അ​ന്താ​രാ​ഷ്ട്ര പാ​രാ​ബാ​ഡ്മി​ന്റ​ൺ രം​ഗ​ത്ത് തി​ള​ങ്ങു​ന്ന മ​ല​യാ​ളി കാ​യി​ക​താ​രം ആ​ൽ​ഫി​യ ജെ​യിം​സ്, ലൈ​ഫ് സ്റ്റൈ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​റും സം​രം​ഭ​ക​യു​മാ​യ ഇ​മാ​റാ​ത്തി വ​നി​ത മോ​ന ത​ജ​ർ​ബി, മ​ല​യാ​ളി​ക​ളെ പോ​ലെ മ​ല​യാ​ളം പ​റ​ഞ്ഞ് വൈ​റ​ലാ​യ ഇ​മാ​റാ​ത്തി സ​ഹോ​ദ​രി​മാ​രാ​യ നൂ​റ അ​ൽ ഹി​ലാ​ലി​യും മ​റി​യം അ​ൽ​ഹി​ലാ​ലി​യും ഹെ​ർ​സ്റ്റോ​റി വേ​ദി​യി​ലു​ണ്ടാ​കും.

സെ​ലി​ബ്രി​റ്റി ഷെ​ഫ് ജു​മാ​ന ഖാ​ദി​രി, ഖ​ലീ​ജ് ടൈം​സ്​ ഹാ​പ്പി​ന​സ് എ​ഡി​റ്റ​ർ ന​സ്റീ​ൻ അ​ബ്ദു​ല്ല, ഫു​ഡ് എ.​ടി.​എം എ​ന്ന സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട ആ​യി​ശ ഖാ​ൻ എ​ന്നി​വ​രാ​ണ് സ​ദ​സ്സി​ൽ ഹെ​ർ​സ്റ്റോ​റി അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് herstory.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - MediaOne 'Herstory': 11 female talents will take the stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.