ദുബൈ: മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് പ്രഖ്യാപിച്ചു. യു.എ.ഇ സ്പോർട്സ് പേർസനാലിറ്റിയായി യു.എ.ഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനെ തെരഞ്ഞെടുത്തു. അറബ് സ്പോർട്സ് പേഴ്സനാലിറ്റി പുരസ്കാരം സൗദി രാജകുമാരി റിമ ബിൻത് ബന്ദർ ബിൻ സുൽതാൻ അൽ സഉൗദിന് ആണ്. അവാർഡ് ട്രസ്റ്റ് ബോർഡ് ചെയർമാൻ മത്താർ അൽ തായറാണ് പുരസ്കാര വിവരങ്ങൾ പ്രഖ്യാപിച്ചത്. യുവജന^കായികക്ഷേമ ജനറൽ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കായിക മേഖലയുടെ വർച്ചക്കു നൽകിയ സംഭാവനകളാണ് ശൈഖ് നഹ്യാനെ പുരസ്കാര അർഹനാക്കിയത്. സൗദി സ്പോർട്സ് ഫെഡറേഷെൻറ ആദ്യ വനിതാ മേധാവിയായ റിമ ബിൻത് ബന്ദർ സ്കൂളുകളിൽ പെൺകുട്ടികളുടെ കായിക മുന്നേറ്റത്തിന് അർപ്പിച്ച സേവനങ്ങളാണ് അവാർഡ് നേടിക്കൊടുത്തത്. ഇൻറർനാഷനൽ ക്രിക്കറ്റ് അസോസിയേഷനും യൂനിയൻ സൈക്ലിസ്റ്റ് ഇൻറർനാഷനലും മികച്ച അന്താരാഷ്ട്ര കായിക സംഘടനകൾക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
ഫുട്ബാൾതാരം ഉമർ അബ്ദുൽ റഹ്മാൻ അൽ അമൂദി യു.എ.ഇയുടെ ഒൗട്ട്സ്റ്റാൻറിങ് അത്ലറ്റ് ആയും ഇബ്രാഹിം യൂസുഫ് അൽ മൻസൂരി മികച്ച റഫറിയായും അശ്വവേഗ പരിശീലകൻ സഇൗദ് ബിൻ സുറൂർ അൽ ഖാലിദ് കോച്ച് ആയും യു.എ.ഇ ജിഉ ജിറ്റ്സു ഫെഡറേഷൻ മികച്ച സംഘടനയായും തെരഞ്ഞെടുക്കപ്പെട്ടു.
75 ലക്ഷം ദിർഹമാണ് ആകെ പുരസ്കാര തുക.ജനുവരി 10ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
സ്ത്രീ ശാക്തീകരണത്തിന് ഉൗന്നൽ നൽകുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശമാണ് ഇക്കുറി അവാർഡ് നിർണയത്തിന് മുഖ്യ പ്രമേയമാക്കിയതെന്ന് മത്താർ അൽ തായർ പറഞ്ഞു. അവാർഡ് സെക്രട്ടറി ജനറൽ മൊആസ അൽ മറി, ട്രസ്റ്റംഗം മുസ്തഫാ ലർഫാഇ എന്നിവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.