മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ എം.​എ. യൂ​സു​ഫ​ലി ഒ​ന്നാ​മ​ത്​

ദു​ബൈ: വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ ഇ​സ്​​ലാ​മി​ക് ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ഡ്ന​ൻ ചി​ൽ​വാ​നാ​ണ് മൂ​ന്നാ​മ​ത്. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡേ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് സി.​ഇ.​ഒ

സു​നി​ൽ കൗ​ശ​ൽ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തെ​ത്തി. ഗ​സാ​ൻ അ​ബൂ​ദ് ഗ്രൂ​പ് സി.​ഇ.​ഒ സു​രേ​ഷ് വൈ​ദ്യ​നാ​ഥ​ൻ, ബു​ർ​ജി​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ഇ​മാ​മി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് ഗോ​യ​ങ്ക എ​ന്നി​വ​രും റാ​ങ്ക് പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - M.A.Yusufali is the first among the sovereign Indians of the Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.